X

വ്യോമസേനയുടെ ആദ്യത്തെ മുസ്‌ലിം വനിത യുദ്ധവിമാന പൈലറ്റാകാന്‍ ‘സാനിയ മിര്‍സ’

വ്യോമസേനയുടെ ആദ്യത്തെ മുസ്‌ലിം വനിത യുദ്ധവിമാന പൈലറ്റാകാന്‍ ഉത്തര്‍പ്രദേശിലെ മിര്‍സപുര്‍ സ്വദേശി സാനിയ മിര്‍സ.നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ വിജയിച്ചത്. ഈ വരുന്ന ഡിസംബര്‍ 27 ന് പുണെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സാനിയ പ്രവേശനം നേടും.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ആകെ 400 സീറ്റുകളാണുള്ളത്. ഇതില്‍ 19 എണ്ണം സ്ത്രികള്‍ക്കാണ്. അതില്‍ രണ്ടു സീറ്റുകള്‍ വനിത യുദ്ധവിമാന പൈലറ്റുകള്‍ക്ക് സംവരണപ്പെടുത്തിയിട്ടുള്ളതാണ് ഇതിലേക്കാണ് സാനിയക്ക് അവസരം ലഭിച്ചിരിക്കുന്നത്.

ആദ്യതവണ ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും രണ്ടാം തവണ വിജയം കണ്ടെത്തിയെന്നും സാനിയ പറഞ്ഞു.
ടിവി മെക്കാനിക്കായ ഷാഹിദ് അലിയാണ് സാനിയയുടെ പിതാവ്. രാജ്യത്തെ ആദ്യ വനിത യുദ്ധവിമാന പൈലറ്റ് ആവ്‌നി ചതുര്‍വേദിയെയാണ് താന്‍ റോള്‍മോഡലായി കാണുന്നതെന്നും സാനിയ പറഞ്ഞു.

webdesk14: