X

ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പുതിയ റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് സ്ഥാനം പുറകോട്ട് പോയി. 101ാം റാങ്കിലായിരുന്ന ഇന്ത്യ 103ാം റാങ്കിലാണിപ്പോള്‍. റാങ്കിംഗില്‍ ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. കോപ്പ അമേരിക്ക നേട്ടത്തോടെ ബ്രസീല്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് താഴേക്ക് വീണു

ഇന്തര്‍ കോണ്ടിനെന്റല്‍ കപ്പിലെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 1214 റാങ്കിങ്ങ് പോയിന്റസുമായി ഇന്ത്യ ഏഷ്യന്‍ രാജ്യങ്ങളില്‍ 18ാം സ്ഥാനത്താണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ മുന്നില്‍ ഇറാനാണ്, റാങ്കിങ്ങില്‍ 23ാം സ്ഥാനത്താണ് ഇറാന്‍. ജപ്പാന്‍ 33ാം സ്ഥാനത്തും കൊറിയ 37ാം സ്ഥാനത്തും, ഓസ്‌ട്രേലിയ 46ാം സ്ഥാനത്തുമാണ്.

കോപ്പ അമേരിക്കയുടെ സെമിയില്‍ ബ്രസീസിനോട് പരാജയപ്പെട്ട് പുറത്തായെങ്കിലും അര്‍ജന്റീന ആദ്യ പത്തിലെത്തി. കൊളംബിയായാണ് പട്ടികയില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു രാജ്യം. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കൊളംബിയ എട്ടാം സ്ഥാനത്തെത്തി.

Test User: