X

ലോകരാജ്യങ്ങള്‍ക്കൊപ്പം മെസിക്കു വേണ്ടി താല്‍പര്യം പ്രകടിപ്പിച്ച് ഇന്ത്യയും; സോഷ്യല്‍ മീഡിയയില്‍ ട്രെന്റ്

 

ന്യൂഡല്‍ഹി: ബാഴ്‌സലോണയുടെ ഇതിഹാസ താരം ലയണല്‍ മെസി ക്ലബ് വിടുന്നുവെന്ന് അറിഞ്ഞതോടെ താരത്തെ വാങ്ങണമെന്ന ആഗ്രഹത്തോടെ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പിഎസ്ജി എന്നിങ്ങനെ വമ്പന്‍ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യക്കാരും ആഗ്രഹം പ്രകടിപ്പിച്ചു രംഗത്തെത്തിയത്.

സാമൂഹിക മാധ്യമത്തിലാണ് മെസിയെ ഇന്ത്യ വാങ്ങണം എന്ന ആവശ്യമുയര്‍ത്തി നിരവധി ആരാധകര്‍ രംഗത്തു വരുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശോഭനമായ ഭാവിക്കു വേണ്ടി പൊന്നും വില കൊടുത്തും മെസിയെ വാങ്ങാന്‍ ഇന്ത്യ തയ്യാറാവണമെന്നാണ് പല സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെയും ഉയരുന്ന ആവശ്യം.

എന്നാല്‍ മെസിയെ വിട്ടുകിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മില്യണ്‍ ഡോളറുകള്‍ വെച്ചുള്ള കളിയാണത്. ഫുട്‌ബോളില്‍ ബൈയൗട്ട് പ്രകാരം കളിക്കാരനുള്ള ക്ലബിന് ഒരു വില തീരുമാനിക്കാം. ട്രാന്‍സ്ഫര്‍ ലേലത്തില്‍ മറ്റൊരു ടീം ഈ വില പറഞ്ഞു രംഗത്തു വന്നാല്‍ ആദ്യത്തെ ക്ലബ് കളിക്കാരനെ വിട്ടു നല്‍കണം. 700 മില്യണ്‍ യൂറോ ആണ് മെസിയെ വിട്ടുനല്‍കാനായി ബാഴ്‌സ തീരുമാനിച്ചിരിക്കുന്ന തുക. അതായത്, മറ്റൊരു ടീം ഈ തുക നല്‍കാന്‍ തയ്യാറായാല്‍ താരത്തെ വില്‍ക്കാന്‍ ബാഴ്‌സലോണ നിയമപരമായി ബാധ്യസ്ഥരാണ്.

13ാം വയസിലാണ് മെസി ബാഴ്‌സലോണയില്‍ ചേര്‍ന്നത്. 16ാം വയസില്‍ ടീമിനു വേണ്ടി അരങ്ങേറി. അതിനുശേഷം ഇതുവരെ ബാഴ്‌സലോണയെ ഉന്നതികളിലേക്ക് നയിക്കുകയും ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബായി ബാഴ്‌സ വളരുകയും ചെയ്തു.

web desk 1: