X

സംശയങ്ങള്‍ ബാക്കിയാക്കി ഇന്ത്യയുടെ തോല്‍വി

കൈവശം അഞ്ച് വിക്കറ്റ് ഉണ്ടായിരുന്നു, ക്രീസില്‍ മികച്ച ഫിനിഷറായ സാക്ഷാല്‍ എം.എസ് ധോനിയും ഇന്ത്യയുടെ ആറാം നമ്പറില്‍ ഇറങ്ങുന്ന കേദാര്‍ ജാദവും. ഈ ലോകകപ്പിലെ ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ സംശയങ്ങള്‍ ഇനിയും ബാക്കിയാണ്.

337 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ ഇന്നിംങ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സിന് അവസാനിച്ചു. പിന്തുടര്‍ന്ന് തോല്‍ക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ല. എന്നാല്‍ ലോകത്തെ തന്നെ മികച്ച ഫിനിഷറായ എം.എസ് ധോനിയും കേദാര്‍ ജാദവും ചേര്‍ന്ന് അവസാന 31 ബോളില്‍ നേടിയത് 39 റണ്‍സ് മാത്രമാണ്.

തോല്‍വിക്കപ്പുറം അവസാന ഓവറുകളിലെ അലസമായ ബാറ്റിങ് ഇതോടെ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗൂലിയും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും പ്രതികരണവുമായി രംഗത്തെത്തി. ‘ഇന്ത്യന്‍ ബാസ്റ്റ്മാന്‍മാര്‍ക്ക് കളിക്കാന്‍ സാധിക്കുന്ന ബൗളുകളില്‍ അവര്‍ സിംഗിള്‍സ് നേടിയതിനോട് എങ്ങനെയാണ് പ്രതികരിക്കുക’ എന്നാണ് അവരുടെ ചോദ്യം. ശരിക്കും ജയിക്കാന്‍ അല്ലായിരുന്നോ ഇന്ത്യ ഇന്നലെ ഇറങ്ങിയത് ? . മാധ്യമങ്ങളിലെല്ലാം ഇതോടെ ധോനിയുടെ ബാറ്റിങ് ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഇന്ത്യക്കും ഇനിയുള്ള മത്സരങ്ങള്‍ ഇന്നലത്തെ തോല്‍വിയോടെ നിര്‍ണായകമാണ്.

Test User: