X

ഇന്ത്യന്‍ സിനിമകളുടെ നിരോധനം നീക്കി പാകിസ്താന്‍

ഇസ്്‌ലാമാബാദ്: ഉറി ഭീകരണാക്രമണവും തുടര്‍ന്നുള്ള മിന്നലാക്രമണവും കാരണം ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പാകിസ്താന്‍ നീക്കി. പാക് തിയറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ ഇന്നു മുതല്‍ വീണ്ടും പ്രദര്‍ശിപ്പിക്കും. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് കലാകാരന്മാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതോടെയാണ് പാക് തിയറ്റര്‍ ഉടമകള്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. കഴിഞ്ഞ സെപ്തംബര്‍ മുതലാണ് സിനിമകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ബോളിവുഡ് ചിത്രങ്ങളുടെ പ്രദര്‍ശനം റദ്ദാക്കിയതോടെ പാക് തിയറ്ററുകളിലെ വരുമാനത്തില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. വിലക്ക് നീക്കിയതിനു ശേഷം നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഫ്രീക്കി അലിയാണ് ആദ്യം പ്രദര്‍ശനത്തിനെത്തുന്നത്. വിലക്കിനെത്തുടര്‍ന്ന് പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാതിരുന്ന ചിത്രങ്ങളാണ് ആദ്യം പ്രേക്ഷകരിലേക്ക് എത്തിക്കുക.

chandrika: