X

വിസ തട്ടിപ്പ്: അമേരിക്കയില്‍ 129 ഇന്ത്യക്കാര്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ 130 പേര്‍ അറസ്റ്റില്‍. യൂണിവേഴ്‌സിറ്റി ഓഫ് ഫാമിങ്ടണ്‍ എന്ന പേരില്‍ വ്യാജ കോളജ് തയാറാക്കി അന്വേഷണ ഏജന്‍സികള്‍ വിരിച്ച രഹസ്യനീക്കത്തിലൂടെയാണ് തട്ടിപ്പുകര്‍ കുടുങ്ങിയത്. അറസ്റ്റിലായ 130 പേരില്‍ 129 പേര്‍ ഇന്ത്യക്കാരാണെന്ന് വെളിപ്പെടുത്തല്‍. ഒരാള്‍ പാകിസ്താന്‍കാരനാണ്.

വ്യാജ രേഖകളുമായി പ്രവേശനം തേടിയെത്തിയവരെയാണ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്(ഐ.സി.ഇ)അറസ്റ്റ് ചെയ്തത്.

തട്ടിപ്പുകാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യു.എസില്‍ താമസിക്കാനുള്ള വ്യാജ രേഖകള്‍ തയാറാക്കുകയായിരുന്നു. എന്നാല്‍ വ്യാജ കോളജാണെന്ന് അറിയാതെ തട്ടിപ്പു രേഖകളുമായി വിദ്യാര്‍ഥികള്‍ യൂണിവേഴ്‌സിറ്റി ഓഫ് ഫാമിങ്ടണില്‍ എത്തിയതോടെ പിടിലാവുകയായിരുന്നു. വിസയും രേഖകളും തയാറാക്കി നല്‍കിയതിന് തട്ടിപ്പുകാര്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് ആയിരക്കണക്കിന് ഡോളര്‍ ഈടാക്കിയത്. എന്നാല്‍ വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയതെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ വിദ്യാര്‍ത്ഥികളെ ഐ.സി.ഇ കസ്റ്റഡിയില്‍ ചോദിച്ചു. ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റുകളും യു.എസ് അധികൃതരുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

chandrika: