X
    Categories: gulfNews

ഇന്ത്യന്‍ എംബസ്സി ഓപ്പണ്‍ ഹൗസ്; 27ന് റുവൈസില്‍

അബുദാബി: ഇന്ത്യന്‍ എംബസ്സി ഓപ്പണ്‍ഹൗസ് 27ന് ഞായറാഴ്ച അബുദാബി റുവൈസില്‍ നടക്കുമെന്ന് ഇന്ത്യന്‍ എംബസ്സി അറിയിച്ചു. നേരത്തെ തീരുമാനിച്ചിരുന്നതില്‍ നിന്നും മാറി റുവൈസിലെ ഏഷ്യന്‍ ഇന്റര്‍നാഷണല്‍ (ജൂനിയര്‍) സ്‌കൂളിലാണ് ഓപ്പണ്‍ഹൗസ് നടക്കുക.

രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ നടക്കുന്ന ഓപ്പണ്‍ഹൗസില്‍ പ്രവാസികളുടെ എംബസ്സിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കും.

പ്രവാസികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എംബസ്സി അറിയിപ്പില്‍ ആവശ്യപ്പെട്ടു. എംബസ്സിയില്‍ നേരിട്ടെത്തി പരാതി നല്‍കാനാവാത്തവര്‍ക്കും വിവിധ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും ഓപ്പണ്‍ഹൗസ് ഏറെ ഫലപ്രദമാണ്. എന്നാല്‍ ഈ അവസരം പലരും പ്രയോജനപ്പെടുത്തുന്നില്ല.

Test User: