X

സ്ഥിതിഗതികൾ ആശങ്കയെന്ന് ഇന്ത്യൻ എംബസി; ടോൾഫ്രീ നമ്പർ ഒരുക്കി നോർക്ക

യുക്രൈനിലെ നിലവിലെ സ്ഥിതി വളരെ അനിശ്ചിതത്തിൽ ആണെന്ന് കിവിയിലെ ഇന്ത്യൻ എംബസി.നിങ്ങളുടെ വീടുകളിലോ ഹോസ്റ്റലുകളിലോ താമസസ്ഥലങ്ങളിലോ യാത്രയിലോ ആകട്ടെ ഭയപ്പെടാതെ സുരക്ഷിതരായി ഇരിക്കുക.എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.

തലസ്ഥാനമായ കിവിയിലേക്കും കിഴക്കൻ മേഖലയിൽ നിന്നും യാത്ര തിരിച്ചവർ ദയവുചെയ്ത് മടങ്ങി പോകുക. ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകുന്നു.

അതേസമയം ഉക്രൈനിലുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്കയുടെ പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംഭിച്ചതായി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

നോര്‍ക്ക പിന്‍സിപ്പല്‍ സെക്രട്ടറിയുടെയും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒയുടെയും നേതൃത്വത്തില്‍ വിദേശകാര്യമന്ത്രാലയവുമായും ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

ഉക്രൈനിലുള്ള മലയാളികള്‍ക്ക് അവിടെത്തെ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483+380997300428 എന്നീ നമ്പരുകളിലോ cosn1.kyiv@mea.gov.in  situationroom@mea.gov.in എന്നീ ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
ഉക്രൈനിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോള്‍ ഫീ നമ്പരിലോ  ceo.norka@kerala.gov.in  എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

Test User: