ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം റഥിന്‍ റോയ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്, പ്രതീക്ഷിക്കുന്നതിലും ആഴത്തിലുള്ള പ്രതിസന്ധികളാണ് നിലവില്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ജനങ്ങളുടെ ഉപഭോഗം വര്‍ധിച്ചു വരുകയാണ് എന്നാല്‍ അതിനനുസരിച്ചുള്ള വളര്‍ച്ച നേടിയെടുക്കാന്‍ നമ്മള്‍ക്ക് സാധിച്ചിട്ടില്ല. ചൈനയും കൊറിയയും നേരിട്ട പോലെ ഈ പ്രതിസന്ധികള്‍ നേരിടാന്‍ സാധിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നത്തിലേക്ക് അത് നയിക്കും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍ ; മുന്നറിയിപ്പുമായി മോദിയുടെ ഉപദേശക സമിതി അംഗം
Ad

