ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലാണെന്ന് സാമ്പത്തിക നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. സമീപഭാവിയില്‍ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിക്കുമെന്നകാര്യത്തില്‍ ഉറപ്പില്ല.
ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പരീക്ഷണാധിഷ്ഠിത സമീപനം സ്വീകരിച്ചതിനാണ് ബാനര്‍ജിയുള്‍പ്പെടെ മൂന്നുപേര്‍ നൊബേല്‍ ലഭിച്ചത്. 20 വര്‍ഷമായി ഞാന്‍ ഈ ഗവേഷണം നടത്തുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. ഒരു പ്രശ്‌നമുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളരെ മോശമായാണ് പ്രവര്‍ത്തിക്കുന്നത്. പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനാണ് ഇനി ശ്രമിക്കേണ്ടതെന്നും ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.