X

ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ വേഗം കുറഞ്ഞതായി ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഒന്നിലധികം കാരണങ്ങളാണ് വളര്‍ച്ച കുറയാന്‍ കാരണമായി ധനകാര്യ മന്ത്രാലയത്തിന്റെ മാസ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
പ്രധാനമായും പൊതുജനങ്ങളുടെ ചെലവഴിക്കല്‍ കുറഞ്ഞതാണ് വളര്‍ച്ച കുറയാന്‍ കാരണം. കയറ്റുമതിയില്‍ ഉണ്ടായ കുറവും വളര്‍ച്ച കുറച്ചു. കാര്‍ഷികമേഖലയിലും തളര്‍ച്ചയാണ്. വ്യവസായമേഖലയില്‍ നിലവിലെ വളര്‍ച്ച നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
ഒക്ടോബര്‍ഡിസംബര്‍ പാദത്തില്‍ 6.6% ആണ് ജിഡിപി വളര്‍ച്ച. നേരത്തെ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് 7% ശതമാനം വളര്‍ച്ചയാണ് സാമ്പത്തിക വര്‍ഷം പ്രവചിച്ചത്. വളര്‍ച്ച നിരക്ക് 7.2% ആയിരുന്നു ആദ്യത്തെ പ്രവചനം.
റിസര്‍വ് ബാങ്ക് പണനയത്തില്‍ ഉല്‍പ്പാദനമേഖല വളര്‍ച്ച കുറയുന്നതായും നിക്ഷേപം കുറയുന്നതായും കണ്ടെത്തിയിരുന്നു. രണ്ട് തവണ പലിശനിരക്ക് കുറക്കുകയും ചെയ്തു.

Test User: