ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം താരം ജമീമ റോഡ്രിഗസിന്റെ അംഗത്വം മുംബൈ ക്ലബായ ഖാര്‍ ജിംഖാന റദ്ദാക്കി. ജമീമയുടെ പിതാവ് ക്ലബുമായി ബന്ധപ്പെട്ട ഹാള്‍ മതപരമായ പരിപാടികള്‍ക്ക് ഉപയോഗിച്ചുവെന്ന വിവാദത്തെ തുടര്‍ന്നാണ് നടപടി. വിവാദങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡിയില്‍ ജമീമയുടെ അംഗത്വം റദ്ദാക്കി.
ക്രിക്കറ്റ് പരിശീലകന്‍ കൂടിയായ ജമീമയുടെ പിതാവ് ഒരു വര്‍ഷത്തിലേറെയായി 35 ലധികം പരിപാടികള്‍ ക്ലബ് ഹാളില്‍ നടത്തിയതെന്ന് കമ്മറ്റി അംഗം ആരോപിച്ചിരുന്നു. ബ്രദര്‍ മാനുവല്‍ മിനിസ്ട്രീസ് എന്ന സംഘടനയുടെ പേരിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
2023 ലാണ് ജമീമക്ക് ക്ലബ് ഓണററി അംഗത്വം നല്‍കുന്നത്. ഇന്ത്യക്ക് വേണ്ടി മൂന്ന് ടെസ്റ്റും 30 ഏകദിനങ്ങളും 104 ട്വന്റി 20 യും കളിച്ച ജമീമ 3000 ത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്.