മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന ബോധ്യം ഉണ്ടാവണം : ജസ്റ്റിസ് സിറിയക് ജോസഫ്

കൊച്ചി: മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്ന ബോധ്യം ഉണ്ടാവണമെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്. കൊച്ചില്‍ എഫ്.ഡി.സി.സി.എയുടെ നേതൃത്വത്തില്‍ വി.ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്ന ബോധ്യമുണ്ടാവണം, ഭിന്നാഭിപ്രായം പറയുന്നവര്‍ നാളെ ജീവിച്ചിരിപ്പുണ്ടാകുമോ എന്നുപോലും ഉറപ്പില്ലാത്ത സാഹചര്യമാണ് നിലവിലില്‍ രാജ്യത്തുള്ളതെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

മതേതരത്വത്തിന്റെ വീണ്ടെടുപ്പ് കാലഘട്ടത്തിന്റ അനിവാര്യതയാണെന്ന്‌സെമിനാര്‍ ആഭിപ്രായപ്പെട്ടു.ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്യൂണല്‍ അമിറ്റിയുടെ നേതൃത്വത്തിലാണ് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചത്.

chandrika:
whatsapp
line