വിശാഖപട്ടണം: ഉള്‍ക്കടലില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ച പാകിസ്ഥാന്‍ കപ്പല്‍ ക്യാപ്റ്റനെ രക്ഷപ്പെടുത്തി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. പാകിസ്ഥാന്‍ വ്യാപാര കപ്പലായ എം വി ഹയ്കലിന്റെ ക്യാപ്റ്റനായ ബദര്‍ ഹസ്‌നൈെനയാണ് സേന രക്ഷപ്പെടുത്തിയത്. ജൂലൈ 13 നായിരുന്നു സംഭവം.60 കാരനായ ക്യാപ്റ്റന്‍ ബദര്‍ ഹസ്‌നൈന്‍ നിലവില്‍ സുഖം പ്രാപിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ന് അട്ടാരിവാഗ അതിര്‍ത്തിയിലൂടെ പാകിസ്ഥാനിലേക്ക് മടങ്ങും.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്റര്‍ ക്യാപ്റ്റന്‍ ഹസ്‌നെയിന് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന്റെ ഭാഗമായി കപ്പല്‍ വിശാഖപട്ടണത്തേക്ക് തിരിച്ചുവിടുകയായിരുന്നു. വിശാഖ് പോര്‍ട്ട് ടീമിന്റെ സഹായത്തോടെ ഹസ്‌നെനെ ഇറക്കി വിശാഖപട്ടണത്തെ ക്വീന്‍സ് എന്‍ആര്‍ഐ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂലൈ 13 ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് തന്നെയാണ് ഹസ്‌നൈെന ആശുപത്രിയില്‍ പ്രവേശിച്ച കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ക്യാപ്റ്റന്‍ ഹസ്‌നൈന്റെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.