X

രാജ് താക്കറെക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം

ന്യൂഡല്‍ഹി: പാക് താരങ്ങള്‍ അഭിനയിച്ച കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കണമെങ്കില്‍ അഞ്ച് കോടി രൂപ സൈനിക ക്ഷേമ ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന മഹാരാഷ്ട്ര നിര്‍മാണ്‍ സേന (എം.എന്‍.എസ്) നേതാവ് രാജ് താക്കറെയുടെ വിവാദ പ്രസ്ഥാവനക്ക് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം.

താക്കറെയുടെ നിലപാട് ന്യായീകരിക്കാനാവില്ലെന്നാണ് ട്വിറ്ററിലും ഫേസ്ബുക്കിലുമുള്‍പ്പെടെ പ്രചരിക്കുന്നത്. നേരത്തെ താക്കറെയുടെ പ്രസ്ഥാവനക്കെതിരെ സൈന്യം രംഗത്തു വന്നിരുന്നു.


Dont Miss: താക്കറെയുടെ രാഷ്ട്രീയ കളിക്ക് കൂട്ടു നില്‍ക്കില്ല: സൈന്യം


അന്യാവാശ്യമായി സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് സൈന്യം പ്രതികരിച്ചു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ രാഷ്ട്രീയത്തില്‍ ഭാഗമാകാനില്ലെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തെ തരംതാഴ്ത്തുന്ന രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്. സൈനിക ക്ഷേമ നിധിയിലേക്ക് ഏതൊരു വ്യക്തിക്കും സംഭാവന നല്‍കാം. എന്നാല്‍ നിര്‍ബന്ധിത സംഭാവനകള്‍ നിയമം അനുവദിക്കുന്നില്ലെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


Dont Miss: പാക് താരങ്ങളാവാം പകരം സൈനത്തിന് 5 കോടി നല്‍കണം: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന


നവനിര്‍മാണ്‍ സേനയുടെ നിലപാട്

ഉറി ഭീകരാക്രമണവും ഇന്ത്യയുടെ മിന്നലാക്രമണവും കാരണം ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളായ സാഹചര്യത്തില്‍ പാക് താരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ രാജ്യത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നവനിര്‍മാണ്‍ സേന നിലപാടെടുത്തിരുന്നു.

പാക് താരത്തെ വെച്ച് സിനിമയെടുത്തതിന് നിര്‍മാതാക്കള്‍ പ്രായശ്ചിത്തം ചെയ്യണമെന്നും സേന ആവശ്യപ്പെട്ടു. എന്നാല്‍ നവനിര്‍മാണ്‍ സേനയുടെ നീക്കത്തിനെതിരെ മുന്‍ സൈനികരടക്കം കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നു.

രാഷ്ട്രീയം പറഞ്ഞ് സിനിമയുടെ റിലീസ് തീരുമാനിക്കാന്‍ സേനക്കു അവകാശമില്ലെന്നും ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെട്ടു. രാഷ്ട്രീയനേട്ടത്തിനുവേണ്ടി സൈന്യത്തെ വലിച്ചിഴക്കരുതെന്നാണ് ജനങ്ങള്‍ പറയുന്നത്.

chandrika: