X

ഹാക്കിങ് സാധിക്കാത്ത സ്മാര്‍ട്ട്‌ഫോണുമായി വ്യോമസേന

ന്യൂഡല്‍ഹി: സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി സൈനികര്‍ക്ക് ഹാക്കിങ് സാധ്യമാകാത്ത സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കാന്‍ കേന്ദ്രവ്യോമസേന ഒരുങ്ങുന്നു. സേനയുടെ സ്വന്തം നെറ്റ്‌വര്‍ക്കില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സേനയിലെ 1.75 ലക്ഷം ഉദ്യോഗസ്ഥര്‍ക്ക് ഫോണുകള്‍ കൈമാറും.

പ്രത്യേക സ്മാര്‍ട്ട് ഫോണിനു വേണ്ടി സേന ഇതിനകം 300 കോടി രൂപ ചെലവഴിച്ചതായാണ് വിവരം.

പാക് ചാരസംഘടനയായ ഐഎസ്‌ഐയും ചൈനീസ് ഹാക്കിങ് സംഘവും വ്യാപകമായി ഇന്ത്യന്‍ സേനയുടെ മൊബൈലുകളും കമ്പ്യൂട്ടറുകളും ഹാക്ക് ചെയ്യുന്നത് പതിവായതോടെയാണ് ഇത്തരമൊരു വേറിട്ട പരീക്ഷണത്തിന് സൈന്യം തയാറായത്.

നേരത്തെ ആന്റമാന്‍ നിക്കോബാര്‍ കമാന്‍ഡിലെ സൈനിക ഉദ്യോഗസ്ഥന്റെ പേഴ്‌സണല്‍ ലാപ്‌ടോപ്പ് ഹാക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു.

സാധാരണ രീതിയില്‍ വീഡിയോ കോളുകള്‍, വോയിസ് കോളുകള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകുമെങ്കിലും മറ്റ് ഫോണുകളില്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ സേനയുടെ ഹാക്കിങ് മുക്ത ഫോണില്‍ ഉപയോഗിക്കാനാവില്ല. രാജ്യത്തെ എല്ലാ വ്യോമ കേന്ദ്രങ്ങളുമായും പ്രത്യേക സ്മാര്‍ട്ട് ഫോണുകളെ ബന്ധിപ്പിക്കും.

നമ്പര്‍ സര്‍വീസ് നമ്പറിന്റെ അവസാന അക്കങ്ങള്‍ ചേര്‍ത്ത്‌

കമ്മീഷണിങ് കഴിഞ്ഞ് ഔദ്യോഗികമായി സേനയുടെ ഭാഗമാകുമ്പോഴാണ് ഈ ഫോണുകള്‍ അംഗങ്ങള്‍ക്ക് നല്‍കുക.

സര്‍വീസ് നമ്പറിന്റെ അവസാന അഞ്ചോ ആറോ അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ മൊബൈല്‍ നമ്പറുകളാണ് ഇതിനായിനല്‍കുക. ഇത് ഇവരെ തിരിച്ചറിയാന്‍ ഏളുപ്പമാക്കുമെന്നാണ് സേനാ വൃത്തങ്ങള്‍ പറഞ്ഞു.

കൂടാതെ സേനാംഗങ്ങള്‍ എവിടെ പോയാലും ഈ ഫോണുള്ളതിനാല്‍ ഏതു സമയവും ഇവര്‍ സേനയുടെ പരിധിക്കുള്ളില്‍ തന്നെയായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Dont Miss: ഉപയോക്താക്കളെ പാട്ടിലാക്കാന്‍ പുതിയ തന്ത്രവുമായി ജിയോ

Web Desk: