പ്രതിപക്ഷസഖ്യമായ ‘ ഇന്ത്യ’ മുന്നണിയെ വിശ്വാസത്തിൽ എടുക്കാതെ സിപിഎം. രൂപീകരിക്കപ്പെട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും മുന്നണി ഏകോപന സമിതിയിൽ പാർട്ടി പ്രതിനിധിയെ ഉൾപ്പെടുത്താതെ അനിശ്ചിതത്വം നിലനിർത്തിയ സിപിഎം ഒടുവിൽ മുന്നണിയിൽ പ്രതിനിധി ഉണ്ടാവില്ലെന്ന് വ്യക്തമാക്കി .സിപിഎമ്മിന് ശക്തിയുള്ള കേരളത്തിൽ മുന്നണിയുമായി സഹകരിക്കാൻ കഴിയില്ലെന്നും പശ്ചിമ ബംഗാളിലും ത്രിപുരയിലും സഹകരണം ആവശ്യമില്ലെന്നും പാർട്ടി വിലയിരുത്തുന്നു. കഴിഞ്ഞദിവസം നടന്ന പൊളിയോഗമാണ് സംബന്ധിച്ച തീരുമാനമെടുത്തത്.
ഫലത്തിൽ ഇന്ത്യ മുന്നണിയെ പിന്നിൽ നിന്ന് പാരവെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആരോപണം ഉയർന്നു. ഇന്ത്യാസഖ്യം വിജയിക്കണമെങ്കിൽ എല്ലാ സംസ്ഥാനങ്ങളിലും പരസ്പര ധാരണകളോടെ സീറ്റുകൾ വിഭജിക്കണമെന്നാണ് മുന്നണി തീരുമാനിച്ചത് .ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോൾ സിപിഎം സ്വീകരിച്ചിരിക്കുന്നത് .സിപിഐ തുടങ്ങിയ കക്ഷികൾ മുന്നണിയിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സിപിഎം പേരു നൽകാതെ വിട്ടുനിൽക്കുകയായിരുന്നു .ഇത് മുന്നണിക്കകത്ത് ആശങ്ക ഉണ്ടാക്കുകയും ചെയ്തു ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് പശ്ചിമബംഗാളിൽ തങ്ങൾ കോൺഗ്രസുമായോ തൃണമൂൽ കോൺഗ്രസ്സുമായോ സീറ്റ് ധാരണ ഉണ്ട് എന്നാണ് സിപിഎം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ബിജെപിയുടെ വിജയം പല മണ്ഡലങ്ങളിലും സുനിശ്ചിതമായി.
ബിജെപിയാണ് മുഖ്യശത്രു എന്നും കോൺഗ്രസുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് ആണ് ഇടതുമുന്നണിയിലെ മറ്റൊരു പ്രബലകക്ഷിയായ സിപിഐയുടെ വാദം. തങ്ങളുടെ പ്രതിനിധി മുന്നണി ഏകോപന സമിതിഅംഗമായി തുടരുമെന്നും ആ പാർട്ടി അറിയിച്ചിട്ടുണ്ട് .സിപിഐയുടെ നിലപാട് ഫലത്തിൽ സിപിഎമ്മിനെ തിരിഞ്ഞുകൊത്തുന്നതാണ് .സിപിഎം എന്തുകൊണ്ടാണ് ഇത്തരം ഒരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമായ ഉത്തരമില്ലെങ്കിലും കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെയാണ് സീറ്റുകൾ ധാരണയിൽ എത്തിയിരുന്നത്. ഇവർക്ക് ആകട്ടെ കാര്യമായി വോട്ടുട്ടുകൾ ലഭിച്ചതുമില്ല .ഈ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളാണ് അധികവും വിജയിച്ചതും .കടുത്തകോൺഗ്രസ് വിരോധം ആണ് സിപിഎമ്മിനെ കൊണ്ട് ഇപ്പോഴും ഇങ്ങനെ തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ വിജയം സുനിശ്ചിതമാക്കുകയാണ് ഇതുവഴി സിപിഎം ചെയ്യുന്നതെന്ന് ആരോപണം ശക്തമായിട്ടുണ്ട്.