ന്യൂഡല്‍ഹി: മുസ്‌ലിംങ്ങള്‍ക്കെതിരേയും ദളിതുകള്‍ക്കെതിരേയും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ രാജ്യത്തെ സൈനിക വിഭാഗം രംഗത്ത്. വര്‍ദ്ധിച്ചുവരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൈന്യം തുറന്ന കത്തെഴുതിയിരിക്കുകയാണ്. ഹിന്ദുത്വത്തിന്റെ പേരില്‍ ഒരു കൂട്ടമാളുകള്‍ നടത്തുന്ന ആക്രമണങ്ങളെ സൈന്യം കത്തിലൂടെ വിമര്‍ശിക്കുകയാണ്.
പശുവിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നടന്ന ‘നോട്ട് ഇന്‍ മൈ നയിം’ എന്ന പ്രതിഷേധ ക്യാംപയിനുകള്‍ക്കൊപ്പമാണ് തങ്ങളെന്നും നാനാത്വത്തില്‍ ഏകത്വം എന്ന ആശയമാണ് പിന്തുടരുന്നതെന്നും കത്തില്‍ പറയുന്നു. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകിച്ച് താല്‍പ്പര്യമെടുത്തിട്ടല്ല ഈ കത്ത്. രാജ്യത്തിന്റെ സുരക്ഷക്കായി നിലകൊള്ളുന്നവരാണ് ഞങ്ങള്‍. രാജ്യത്ത് നടക്കുന്ന ആക്രമങ്ങളെക്കുറിച്ചാണ് കത്തെഴുതുന്നത്. ഇതില്‍ ദു:ഖമുണ്ട്. വ്യത്യസ്ഥ മതം-ഭാഷ-സംസ്‌കാരം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് രാജ്യം.
രാജ്യത്ത് പേടിയുടേയും, ആശങ്കയുടേയും, വെറുപ്പിന്റേയും, ഭയപ്പാടിന്റേയുമൊക്കെ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. രാജ്യത്ത് നിലവിലുള്ള ഭരണഘടനയിലാണ് വിശ്വസിക്കുന്നത്. ഹിന്ദുത്വത്തിന്റേ പേരില്‍ ആക്രമണങ്ങള്‍ നടക്കുന്നു. മുസ്‌ലിംങ്ങളേും ദളിതുകളേയും ആക്രമിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം നടത്തുന്നവരേയും മാധ്യമങ്ങളേയും പണ്ഡിതരേയും തുടങ്ങി നിരവധി മേഖലകളിലുള്ളവരേയും ആക്രമിക്കുന്നു. ഇതൊന്നും കണ്ട് നില്‍ക്കാനാവില്ല. ഇതെല്ലാം രാജ്യത്തിന് വേണ്ടി സുരക്ഷക്കായി നില്‍ക്കുന്ന ഞങ്ങളുടെ ധൈര്യം ചോര്‍ത്തുകയാണെന്നും കത്തില്‍ പറയുന്നു. കേന്ദ്രത്തിലേയും സംസ്ഥാനത്തിലേയും ബന്ധപ്പെട്ട അധികാരികള്‍ ആക്രമണങ്ങളെ ഇല്ലാതാക്കാന്‍ വേണ്ടനടപടികള്‍ കൈക്കൊള്ളണമെന്നും കത്തില്‍ പറയുന്നു.
സൈന്യത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നായി 114 പേര്‍ ഒപ്പുവെച്ചതാണ് കത്ത്. കത്തിനോടൊപ്പം അവരുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.