X
    Categories: indiaNews

ഭക്ഷണത്തില്‍ ഉപ്പു കൂടിയതിന് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു

ഭക്ഷണത്തില്‍ ഉപ്പു കൂടിയതിന് ഭാര്യയെ കഴുത്തുഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലെ താനെയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. നിര്‍മ്മല (40) ആണ് കൊല്ലപ്പെട്ടത്. പ്രഭാതഭക്ഷണത്തിന് ഉപ്പ് കൂടി എന്ന കാരണത്താല്‍ നിലേഷ് ഗാഗ് എന്നയാളാണ് കൃത്യം നടത്തിയിട്ടുള്ളത്. ഇത് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

പ്രഭാത ഭക്ഷണം കഴിച്ചശേഷം ഇയാള്‍ ഭാര്യയെ നീളമുള്ള തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.സംഭവത്തില്‍ പോലീസ് പ്രതിക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറയുന്നു.

Test User: