X
    Categories: Culture

‘ഇംറാന്‍ ഖാന്റെ തനിനിറം വ്യക്തമായി’; പാകിസ്താനുമായുള്ള ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറി

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള മന്ത്രിതല ചര്‍ച്ചകളില്‍ നിന്നു പിന്മാറുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പാകിസ്താനു വ്യക്തമായ പങ്കുണ്ടെന്നാരോപിച്ചാണ് ഇന്ത്യ, ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ നിന്നു പിന്മാറിയത്.

‘പാകിസ്താന്‍ പ്രധാനമന്ത്രി നമുക്ക് അയച്ച കത്തില്‍ സമാധനമാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം ഇപ്പോള്‍ നാം കണ്ടിരിക്കുന്നു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ന്യൂയോര്‍ക്കില്‍ വെച്ച് ചര്‍ച്ച നടത്തില്ല.’ – വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ‘സുരക്ഷാ ഉദ്യോഗസ്ഥരെ ക്രൂരമായ വധിച്ച സംഭവവും ഭീകരവാദത്തെ പാകിസ്താന്‍ മഹത്വവല്‍ക്കരിക്കുന്നതും, അയല്‍ക്കാര്‍ നയംമാറ്റുന്നില്ല എന്ന കാര്യം വ്യക്തമാക്കുന്നതാണ.്’ അദ്ദേഹം തുടര്‍ന്നു.

പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ അഭ്യര്‍ത്ഥന പ്രകാരം, യു.എന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി ന്യൂയോര്‍ക്കിലെത്തുന്ന വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാകിസ്താന്‍ വിദേശമന്ത്രി ഷാഹ് മഹ്മൂദ് ഖുറേഷിയുമായി ചര്‍ച്ച നടത്താന്‍ സമ്മതിച്ചിരുന്നു.

ഉറിയില്‍ 19 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടര്‍ന്ന് 2015 മുതല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഭാഷണം തടസ്സപ്പെട്ടിരിക്കുകയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: