ഏഷ്യന്‍ ഗെയിംസ് അറ്റ്‌ലറ്റിക്‌സില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. 4*400 മീറ്റര്‍ പുരുഷറിലേയില്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം നേടി. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ് എന്നിവര്‍ക്ക് പുറമേ രാജേഷ് രമേശ് കൂടി ഉള്‍പ്പെട്ട ടീമാണ് ഒന്നാമതെത്തിയത്.
മൂന്ന് മിനിറ്റും ഒരു സെക്കന്‍ഡ് എടുത്താണ് ടീം സ്വര്‍ണ്ണം സ്വന്തമാക്കിയത്. ഖത്തര്‍,ശ്രീലങ്ക ടീമുകള്‍ യഥാസമയം വെള്ളിയും വെങ്കലവും സ്വന്തമാക്കി. വനിതകളുടെ റിലേ മത്സരത്തില്‍ വനിതകള്‍ വെള്ളി നേടി.
അതേസമയം ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ. ഇന്ത്യന്‍ താരം നീരജ്വപ്ര സ്വര്‍ണം നേടിയപ്പോള്‍ കിഷോര്‍കുമാര്‍ ജനയ്ക്ക് വെള്ളി സ്വന്തമായി. നാലാം അവസരത്തില്‍ 88.88 മീറ്റര്‍ പിന്നിട്ടാണ് നീരജ് സ്വര്‍ണം സ്വന്തമാക്കിയത്. 87.54 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് കിഷോര്‍ കുമാര്‍ വെള്ളി സ്വന്തമാക്കിയത്.