ടോക്കിയോ :പാരാലിമ്പിക്സിൽ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യൻതാരം ഹർവീന്ദർ സിംഗിനാണ് വെങ്കലം ലഭിച്ചത്. ഇതോടെ പാരാലിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം 13 ആയി. എന്നാൽ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് പാരാലിമ്പിക്സിൽ ലഭിക്കുന്ന ആദ്യ മെഡലാണിത്.
നിലവിൽ രണ്ട് സ്വർണവും ആറു വെള്ളിയും അഞ്ചു വെങ്കലവും അടക്കം 13 മോഡലുകളായി പാരാലിമ്പിക്സിൽ ഇന്ത്യ 37 ആം സ്ഥാനത്തു തുടരുന്നു