X

ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. മത്സരത്തില്‍ അധികനേരവും ഇന്ത്യയുടെ ആധിപത്യമായിരുന്നു. വിന്‍ഡീസ് ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും വെല്ലുവിളികളുയര്‍ത്താന്‍ സാധിച്ചിരുന്നില്ല.

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 43.5 ഓവറില്‍ 176 റണ്‍സ് മാത്രമാണ് നേടിയത്. ഒരു സമയം 79ന് ഏഴ് എന്ന നിലയിലായിരുന്നു വിന്‍ഡീസ്. 57 റണ്‍സ് നേടിയ ജേസണ്‍ ഹോള്‍ഡറാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 29 റണ്‍സുമായി ഫാബിയന്‍ അലനും ടീമിന്റെ നില മെച്ചപ്പെടുത്തി. രണ്ടുപേരും ചേര്‍ന്ന് നേടിയ 78 റണ്‍സിന്റെ കൂട്ടുകെട്ടാണ് വിന്‍ഡീസിനെ രക്ഷിച്ചത്. സിറാജ് ആരംഭിച്ച വിക്കറ്റ് വേട്ട യൂസ്‌വേന്ദ്ര ചാഹലും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ശക്തമാക്കുകയായിരുന്നു.

ബാറ്റിങ്ങിനറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ ഇശന്‍ കിഷനും രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് നല്‍കിയത്. 60 റണ്‍സ് നേടിയ രോഹിത്തിന് മികച്ച പിന്തുണയാണ് ഇഷന്‍ കിഷന് നല്‍കിയത്. 28 റണ്‍സാണ് ഇഷാന്‍ നേടിയത്. 84 റണ്‍സാണ് രണ്ട് പേരും ചേര്‍ന്ന് നേടിയത്. ഇഷാന്‍ മടങ്ങിയതിന് പിന്നാലെ കോഹ്‌ലി (8) റിഷബ് പന്ത്(11) എന്നിവര്‍ പുറത്തായി. ഇതിന് പിന്നാലെ സൂര്യകുമാര്‍ യാദവും(34) ദീപക് ഹൂഡയും(26) ചേര്‍ന്ന് ടീമിനെ എളുപത്തില്‍  വിജയത്തിലെത്തിച്ചു.

ജയത്തോടെ 3 മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി. ഈ മാസം 9 നാണ് അടുത്ത മത്സരം. മൂന്ന് ഏകദിനവും മൂന്ന് ടി-ട്വന്റിയുമാണ് പരമ്പരയില്‍ ഉള്ളത്.

Test User: