ലോകകപ്പിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ. 39 ബോളുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ വിജയം.
ഇന്ത്യക്ക് വേണ്ടി രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും സെഞ്ച്വറി നേടി. ശ്രീലങ്കക്ക് വേണ്ടി മലിംഗ,രജിത,ഉദാന എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
മത്സരത്തിലെ വിജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തി. എന്നാല്‍ ആസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക മത്സരത്തിലെ വിജയികളെ അറിഞ്ഞാല്‍ മാത്രമേ ഇന്ത്യയുടെ സെമിഫൈനലിലെ എതിരാളിയെ അറിയാന്‍ സാധിക്കൂ. ആസ്‌ട്രേലിയ തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്ക് ന്യൂസിലാന്റാവും സെമിയില്‍ എതിരാളി ജയിക്കുകയാണെങ്കില്‍ ആതിഥേയരായ ഇംഗേലണ്ടിനെ ഇന്ത്യ നേരിടും.