ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുത്തു. ബംഗ്ലാദേശിനെതിരെ ഇന്ത്യ വന്‍ വിജയം നേടിയിരുന്നു. അതേ പ്രകടനം കാഴ്ചവെക്കാനാണ് ടീം ഇന്ത്യ തീരുമാനിച്ചിട്ടുള്ളതെന്ന് രോഹിത് വ്യക്തമാക്കി. പരിക്ക് കാരണം ശുഭ്മന്‍ ഗില്‍ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ പരിക്ക് മാറിയെങ്കിലും ഗില്‍ കളിക്കില്ല. ഗില്‍ ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്ന് രോഹിത് പറഞ്ഞു. സര്‍ഫറാസ് ഖാനെ ഗില്ലിന് പകരം അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍. അശ്വിനും രവീന്ദ്ര ജഡേജയ്ക്കും പുറമേ മൂന്നാം സ്പിന്നറായി കുല്‍ദീപ് യാദവ് കളിക്കും.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ന്യൂസിലന്‍ഡ്: ടോം ലാഥം (ക്യാപ്റ്റന്‍), ഡെവോണ്‍ കോണ്‍വെ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാറ്റ് ഹെന്റി, ടിം സൗത്തി, അജാസ് പട്ടേല്‍, വില്‍ ഒറൂക്.