റാഞ്ചിയില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ഇന്നിങ്‌സിനും 202 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. നാലാം ദിനം രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് എതിരെ ടെസ്റ്റ് പരമ്പര തൂത്തു വാരുന്നത്.
ഫോളോ ഓണ്‍ വഴങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ വെറും 133 റണ്‍സിനാണ് എല്ലാവരും പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ 162 റണ്‍സാണ് അവര്‍ എടുത്തിരുന്നത്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 497 റണ്‍സാണെടുത്തത്.