പല്ലെകലെ: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ലങ്ക ബാറ്റിങ്് തുടങ്ങി. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കപുഗേദര ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
അവസാന നിമിഷം തോല്‍വി ഏറ്റുവാങ്ങിയ കഴിഞ്ഞ ഏകദിന ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ലങ്ക ഇറങ്ങിയത്. തരംഗയ്ക്ക് പകരം തിരിമന്നയും ഗുണതിലകയ്ക്ക് പകരം ഛണ്ഡിമലും കളിക്കും.അതേസമയം ഇന്ത്യ നിരയില്‍ മാറ്റങ്ങളില്ല.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് അഞ്ചു മത്സര പരമ്പരയില്‍ 2-0ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരം കൂടി ജയിക്കാനായാല്‍ പരമ്പര സ്വന്തമാവും. ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ പല്ലെക്കീല്‍ മൈതാനത്ത്.
അതേ സമയം കഴിഞ്ഞ മത്സരത്തില്‍ ജയം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ശ്രീലങ്കക്ക് പരമ്പര സജീവമാക്കി നിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരം ജയിച്ചേ പറ്റൂ. 2019ലെ ലോകകപ്പ് യോഗ്യത നേടണമെങ്കില്‍ പരമ്പരയില്‍ രണ്ട് മത്സരങ്ങളിലെങ്കിലും ജയിക്കേണ്ടത് ലങ്കക്ക് അത്യാവശ്യമാണ്. പല്ലെകലെയില്‍ നടന്ന രണ്ടാം മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ക്യാപ്റ്റന്‍ ഉപുല്‍ തരംഗയ്ക്ക് രണ്ട് മത്സര വിലക്കേര്‍പ്പെടുത്തിയതിനാല്‍ ചമര കപുഗേതരയായിരിക്കും ഇന്ന് ലങ്കയെ നയിക്കുക. തരംഗയ്ക്കു പകരക്കാരനായി ദിനേശ് ചണ്ഡിമാല്‍ ടീമിലെത്തും. ഫീല്‍ഡിങിനിടെ തോളിന് പരിക്കേറ്റ ഓപണര്‍ ധനുഷ്‌ക ഗുണ തിലകയ്ക്കു പകരം ലാഹിരു തിരിമന്നെയായിരിക്കും നിരോഷന്‍ ഡിക്‌വെല്ലയോടൊപ്പം ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ മുന്‍നിരയെ ഗൂഗ്ലികളിലൂടെ വട്ടം കറക്കിയ അകില ധനഞ്ജയ പ്രകടനം ആവര്‍ത്തിക്കുമെന്നാണ് ലങ്ക പ്രതീക്ഷിക്കുന്നത്. അതേ സമയം കഴിഞ്ഞ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 131 എന്ന നിലയില്‍ നിന്നും ഭുവനേശ്വര്‍ കുമാറും മുന്‍ ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്ന് മത്സരം വിജയിപ്പിച്ചതോടെ ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. ടീം തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ ധോണി പുതിയ പരീക്ഷണങ്ങള്‍ക്കു തയാറാവുമോ എന്നാണ് ഇന്നത്തെ മത്സരത്തില്‍ ഇനി അറിയാനുള്ളത്. അക്‌സര്‍ പട്ടേല്‍, യജുവേന്ദ്ര ചാഹല്‍ എന്നിവര്‍ തന്നെയാവും സ്പിന്‍ ഡിപാര്‍ട്‌മെന്റിനെ നയിക്കുക. രണ്ടാം ഏകദിനത്തില്‍ കെ.എല്‍ രാഹുലിനേയും കേദാര്‍ ജാദവിനേയും മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഇറക്കി ബാറ്റിങില്‍ നടത്തിയ പരീക്ഷണം പരാജയപ്പെട്ടെങ്കിലും ഇത്തരം പരീക്ഷണങ്ങള്‍ തുടരുമെന്ന് തന്നെയാണ് ക്യാപ്റ്റന്‍ കോലി പറയുന്നത്. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ പരിക്കിനെ തുടര്‍ന്ന് ഇന്നത്തെ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. പാണ്ഡ്യ പുറത്തിരിക്കുകയാണെങ്കില്‍ കുല്‍ദീപ് യാദവ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവരിലൊരാള്‍ക്ക് അഞ്ചാം ബൗളറായി അവസരം ലഭിച്ചേക്കും. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ടോസ് ഭാഗ്യം ലഭിച്ച കോലി രണ്ടാമത് ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ലോകകപ്പിന് തയാറെടുപ്പുകള്‍ നടത്തുന്നതിനാല്‍ ഇക്കാര്യത്തില്‍ പുനരാലോചനക്കും അദ്ദേഹം തയാറായേക്കും.