X
    Categories: MoreViews

ട്വന്റിയിലും ലങ്കക്ക് രക്ഷയില്ല; ശ്രീലങ്കയ്‌ക്കെതിര ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. 171 റണ്‍സ് എന്ന വിജയലക്ഷ്യം 19.2 ഓവറില്‍ ഇന്ത്യ മറികടന്നു. 54 പന്തില്‍നിന്ന് 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ടോപ് സ്‌കോറര്‍. കോഹ്ലിയുടെയും മനീഷ് പാണ്ഡെയുടെയും (36 പന്തില്‍ 51) കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഏഴു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 170 റണ്‍സെടുത്തു. നേരത്തേ, ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മഴ പെയ്തതിനെത്തുടര്‍ന്ന് 40 മിനിറ്റോളം വൈകിയാണ് മല്‍സരം ആരംഭിച്ചത്.

അവസാന ഏകദിന മല്‍സരത്തിന്റെ ടീമില്‍നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. അജിങ്ക്യ രഹാനയ്ക്കും ഷാര്‍ദുല്‍ താക്കൂറിനും പകരം കെ.എല്‍. രാഹുലും അക്‌സര്‍ പട്ടേലുമാണ് കളിച്ചത്. ഇതോടെ, അക്‌സര്‍ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ഛഹല്‍ എന്നീ മൂന്നു സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ടീമിനു കരുത്തായത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും ഇന്നും പുറത്തിരുത്തി.

അതേസമയം, ശ്രീലങ്കയുടെ ടി20 സ്‌കാഡില്‍ പരിചയസമ്പന്നരായിരുന്നു കൂടുതല്‍. അഷാന്‍ പ്രിയഞ്ജന്‍, ദാസുന്‍ ഷനാക, സീക്കുഗെ പ്രസന്ന, തിസാര പെരേര, ഇസുരു ഉഡാന എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു

chandrika: