ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള മൂന്നാം ടെസ്റ്റില്‍ സമനില പിടിക്കാന്‍ ശ്രീലങ്ക കിണഞ്ഞു പരിശ്രമിക്കുന്നു. അഞ്ചാം ദിനത്തിന്റെ രണ്ടാം സെക്ഷന്‍ ആരംഭിച്ചിരിക്കെ ഇന്ത്യ ഉയര്‍ത്തിയ 410 റണ്‍സിന്റെ രണ്ടാം ഇ്ന്നിങ്‌സ് ലീഡ് പിടിക്കാന്‍ കഴിയില്ലെങ്കിലും ലങ്കന്‍ ബാറ്റ്‌സമാന്‍മാര്‍ വിക്കറ്റുകള്‍ സംരക്ഷിച്ച് പൊരുതുകയാണ്.
ഫിറോസ് ഷാ കോട്‌ലയില്‍ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസം ദിനേശ് ചാണ്ഡിമലിന്റെ സംഘത്തിന് ധനഞ്ജയ ഡിസില്‍വയുടെ സെഞ്ച്വറിയാണ് കരുത്ത് പകര്‍ന്നിരിക്കുന്നത്. ബാറ്റിങിങ്ങില്‍ ലങ്കന്‍ സ്‌കോര്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 200 കടന്നു. സെഞ്ച്വറി തികച്ച ധനഞ്ജയ ഡിസില്‍വ(110 പന്തില്‍ 199), തുടക്കക്കാരനായ റോഷന്‍ സില്‍വ(23 പന്തില്‍ 5) എന്നിവരാണിപ്പോള്‍ ക്രീസില്‍….
അവസാന ദിനം ലഞ്ചിന് ശേഷം ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമലിന്റെ വിക്കറ്റടക്കം രണ്ടു വിക്കറ്റുകളാണ് ലങ്കക്ക് നഷ്ടമായത്. ആര്‍. അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ 90 പന്തില്‍ 36 റണ്‍സായിരുന്നു ചണ്ഡിമലിന്റെ സമ്പാദ്യം. ആദ്യ ഇന്നിങ്‌സില്‍ ലങ്കക്കായി സെഞ്ചുറി പ്രകടനം (111 റണ്‍സ്) നടത്തിയ താരമാണ് എയ്ഞ്ചലോ മാത്യൂസിന്റെ വിക്കറ്റും ഇന്ത്യ നേടി. ഒരു റണ്‍സ് മാത്രമെടുത്ത എയ്ഞ്ചലോ മാത്യൂസിനെ രവീന്ദ്ര ജഡേജയുടെ പന്തില്‍ അജിന്‍ക്യ രഹാനെ പിടിച്ചെടുക്കുകയായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് പുനരാരംഭിച്ച ലങ്കയുടെ വിക്കറ്റുകള്‍ വീളുന്നുണ്ടെങ്കിലും സമയില നേടാമെന്ന പ്രതീക്ഷയിലാണ് അവര്‍. രണ്ടാം ഇന്നിങ്‌സില്‍ ഇതുവരെ ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്നും മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി.
അതേസമയം ഇന്ത്യന്‍ ബൗളിങ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ ഡല്‍ഹി ഇന്ത്യ ടീമിന് ബുധനാഴ്ച നല്‍കുന്നത് പുതുചരിത്രമായിരിക്കും. തുടര്‍ച്ചയായി ഒന്‍പതു ടെസ്റ്റ് പരമ്പര വിജയങ്ങളുമായി ഓസ്‌ട്രേലിയ സ്ഥാപിച്ച റെക്കോര്‍ഡ് ലക്ഷ്യമിടുന്ന ഇന്ത്യ, ആ സ്വപ്നസാഫല്യത്തിനു കയ്യെത്തും ദൂരെയാണ്.
അതിനിടെ ഡല്‍ഹിയിലെ പ്രതികൂലമായ കാലാവസ്ഥയില്‍ ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗുമെല്ലാം ലങ്കക്ക് ദുഷ്‌ക്കരമായിരിക്കയാണ്. ഇന്നലെയും ഇന്നുമായി മൂന്ന് താരങ്ങളെയാണ് ആരോഗ്യതളര്‍ച്ചയില്‍ ചികില്‍സക്ക് വിധേയരാക്കിയത്. ഇന്ന് സെഞ്ച്വറി നേടിയ ധനഞ്ജയെയും പരിക്കിനെ തുടര്‍ന്ന് ഗ്രൗണ്ട് വി്ട്ടുകേറി.
പ്രതീക്ഷിക്കപ്പെട്ടത് പോലെ ലങ്കയുടെ ആദ്യ ഇന്നിംഗ്‌സ് ഇന്നലെ അതിവേഗം അവസാനിപ്പിച്ച വിരാത് കോലിയും സംഘവും വേഗത ഒട്ടും കുറക്കാതെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങി അഞ്ച് വിക്കറ്റിന് 246 റണ്‍സ് എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ലങ്കക്കും വിജയത്തിനുമിടയില്‍ 410 റണ്‍സിന്റെ വലിയ കോട്ടയാണ് തീര്‍ക്കപ്പെട്ടത്. നാലാം ദിവസം കളി നിര്‍ത്തുമ്പോഴാട്ടെ ഈ യാത്രയില്‍ മൂന്ന് പേരെ സന്ദര്‍ശകര്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. സ്‌ക്കോറാവട്ടെ 31 റണ്‍സും. ഒരു ദിവസം ശേഷിക്കെ ലങ്കക്ക് ജയിക്കാന്‍ വേണ്ടത് ഇനി 379 റണ്‍സാണ്. കോട്‌ലയിലെ സാഹചര്യത്തില്‍ തീര്‍ത്തും ദുഷ്‌ക്കരമാണ് ഈ ലക്ഷ്യം. മുഹമ്മദ് ഷമിയുടെ സ്വിംഗിലും രവീന്ദു ജഡേജയുടെ ലെഫ്റ്റ് ആം സ്പിന്നിലുമാണ് ഇന്നലെ അവസാന സെഷനില്‍ ലങ്കക്ക് മൂന്ന് പേരെ നഷ്ടമായത്. ഇതില്‍ ജഡേജ വീഴ്ത്തിയ രണ്ട് വിക്കറ്റുകളും അവസാനത്തെ ഓവറിലായിരുന്നു. വെളിച്ചക്കുറവ് കാരണം മല്‍സരം നേരത്തെ അവസാനിക്കുമെന്നിരിക്കെയാണ് കോലി ജഡേജക്ക് പന്ത് നല്‍കിയത്. രണ്ടാം പന്തില്‍ തന്നെ ജഡേജ ഡിമിത് കരുണരത്‌നയുടെ പ്രതിരോധം തകര്‍ത്തു. ടോപ് സ്പിന്‍ ബോള്‍ പ്രതിരോധിക്കാന്‍ മുന്നോട്ട് വന്ന ബാറ്റ്‌സ്മാന്റെ ബാറ്റിലുരസി പന്ത് കീപ്പറുടെ കരങ്ങളിലെത്തി. മൂന്ന് പന്തിന് ശേഷം നൈറ്റ് വാച്ച്മാന്‍ സുരംഗ ലക്മലിനും ഇതേ പിഴവ് പറ്റി. ഇത്തവണ പന്ത് സ്റ്റംമ്പിലാണ് പതിച്ചത്. നേരത്തെ ലങ്കയുടെ ഓപ്പണര്‍ സദിര സമരവിക്രമയെ പുറത്താക്കി ഷമിയാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്.
ഇന്നലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കരുത്ത് തെളിയിച്ചു. മൂന്ന് പേര്‍ അര്‍ധസെഞ്ച്വറി സ്വന്തമാക്കി. ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജായരും തമ്മിലുള്ള മൂന്നാം വിക്കറ്റ് സഖ്യം 77 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മയും വിരാത് കോലിയും അഞ്ചാം വിക്കറ്റില്‍ അതിവേഗതയില്‍ 90 റണ്‍സ് നേടി. അത്യുഗ്രന്‍ ഫോമില്‍ പരമ്പരയില്‍ കളിക്കുന്ന ക്യാപ്റ്റന്‍ കോലി വലിയ ഷോട്ടുകള്‍ക്ക് പോവാതെ സിംഗിളുകളും ഡബിളുകളുമായി സ്‌ക്കോര്‍ ബോര്‍ഡ് ചലിപ്പിച്ചപ്പോള്‍ രോഹിതും അതേ പാത പിന്തുടര്‍ന്നു. അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയതോടെ മൂന്ന് മല്‍സര ടെസ്റ്റ് പരമ്പരയിലെ കോലിയുടെ റണ്‍ സമ്പാദ്യം 600 ആയി ഉയര്‍ന്നു. മുരളി വിജയ്,അജിങ്ക്യ രഹാനെ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടത്. പരമ്പരയിലുടനീളം വലിയ ദുരന്തമായി മാറിയ രഹാനെയെ കോലി മൂന്നാം നമ്പറില്‍ തന്നെ ഇന്നലെ പരീക്ഷിച്ചു. കഴിഞ്ഞ മല്‍സരങ്ങളില്‍ 4,0,2,1 എന്നിങ്ങനെ മാത്രം സ്‌ക്കോര്‍ ചെയ്ത രഹാനെക്ക് പുതിയ അവസരത്തെയും പ്രയോജനപ്പെടുത്താനായില്ല.