X

രണ്ടാം ടെസ്റ്റ്: ലങ്കയെ കറക്കി വീഴ്ത്തി; ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

നാഗ്പൂര്‍: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് ജയം. ഇന്ത്യയുടെ 405 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് മറികടക്കാനായി ബാറ്റിങ്ങിനിറങ്ങിയ ലങ്ക നാലാം ദിനത്തില്‍ തന്നെ ഇന്ത്യന്‍ ബോളിങിന് മുന്നില്‍ 166 റണ്‍സിന് ഓള്‍ഔട്ടായി, തോല്‍വി സമ്മതിക്കുകയായിരുന്നു.

നാഗ്പുരില്‍ നടന്ന കോഹ്ലിപ്പടയുടെ തേരോട്ടത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയവുമാണ് ടീം കരസ്തമാക്കിയത്. ശ്രീലങ്കയ്‌ക്കെതിരെ ഇന്നിങ്‌സിനും
ഇന്നിങ്‌സിനും 239 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചുകയറിയത്.

ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എന്ന നിലയിലായിരുന്ന ലങ്കയെ, അവസാന വിക്കറ്റും പിഴുത് അശ്വിന്‍ മടക്കുകയായിരുന്നു.

രണ്ടിന്നിങ്‌സിലുമായി എട്ടു വിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിന്റെ പ്രകടനത്തില്‍ ഉയര്‍ന്ന ഇന്ത്യ ബോളിങ് മികവാണ് കഴിഞ്ഞ ദിനത്തില്‍ സെഞ്ചറികളൊഴുകിയ പിച്ചില്‍ ലങ്ക ബാറ്റുവെച്ചു മടങ്ങിയത്.
ലങ്കയുടെ അവസാന ബാറ്റ്‌സ്മാന്‍ ഗാമേജിനെ പുറത്താക്കിയ അശ്വിന്‍, ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ബോളറെന്ന ചരിത്ര നേട്ടവും മത്സരത്തിലൂടെ കൈവരിച്ചു.

എട്ട് വിക്കറ്റെടുത്ത അശ്വിനു പുറമെ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് ലങ്കയെ തകര്‍ത്തത്. 54ാം ടെസ്റ്റില്‍ 300 വിക്കറ്റ് നേട്ടം പിന്നിട്ട അശ്വിന്‍ 56-ാം ടെസ്റ്റില്‍ റെക്കോര്‍ഡ് കണ്ടെത്തിയ ഓസീസ് താരം ഡെന്നിസ് ലിലിയുടെ റെക്കോര്‍ഡാണ് തകര്‍ത്തത്. 66ാം ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തിയ അനില്‍ കുംബ്ലെയുടെ ഇന്ത്യന്‍ റെക്കോര്‍ഡും അശ്വിന്‍ മറികടന്നു.

രണ്ടാം ടെസ്റ്റ് മൂന്നാം ദിവസം ഇന്ത്യ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിക്കുമ്പോള്‍ ലങ്കക്കും മുന്നില്‍ കൂറ്റന്‍ റണ്‍ മലയായിയരുന്നു ഉയര്‍ത്തിയത്. ആ മല തകര്‍ക്കാന്‍ ലങ്കക്കാവില്ലെന്ന് ഉറപ്പായിരുന്നു. എന്നാല്‍ വരുന്ന രണ്ട് ദിവസം ക്ഷമിച്ച് തട്ടിമുട്ടി പോവാനാവുമോ എന്നതായിരുന്നു ക്രിക്കറ്റ് ലോകം ഉറ്റു നോക്കിയത്്. പക്ഷേ ഇന്നലെ തന്നെ രണ്ടാം ഇന്നിംഗ്സില്‍ ഒരാള്‍ പുറത്തായ ലങ്കക്ക് നാലാം ദിവസം പോലും പൂര്‍ത്തായാക്കാനാവാതെ മടങ്ങുകയായിരുന്നു. പാതി ദിവസത്തിനുള്ളില്‍ ചാണ്ഡിമലിന്റെ സംഘത്തിലെ ഒമ്പത് വിക്കറ്റുകളാണ് വീണത്.

കഴിഞ്ഞ ദിനം, നായകന്‍ വിരാത് കോലിയുടെ ഡബിളും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുമെല്ലാമായി ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ആറ് വിക്കറ്റിന് 610 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 205 റണ്‍സിന് പുറത്തായ ലങ്കക്കാര്‍ ഇന്നലെ അവസാനത്തില്‍ അല്‍പ്പസമയം മാത്രമാണ് കളിച്ചത്. രണ്ട് ദിവസത്തോളം ഫീല്‍ഡ് ചെയ്തു തളര്‍ന്ന അവര്‍ക്ക് പിടിച്ചുനില്‍ക്കാനുളള ഊര്‍ജ്ജം കുറവായിരുന്നു.

നായകന്‍ കോലിയുടെ പ്രകടനമായിരുന്നു മൂന്നാം ദിവസത്തിന്റെ സവിശേഷത. സെഞ്ച്വറി പതിവാക്കിയിരിക്കുന്ന നായകന്‍ ഏകദിന ശൈലിയിലായിരുന്നു ഇന്നലെ ബാറ്റ് ചെയ്തത്. 267 പന്തില്‍ നിന്ന് 213 റണ്‍സുമായി മിന്നല്‍ വേഗതയില്‍ ബാറ്റേന്തിയ കോലിക്ക് രോഹിതും സാമാന്യം നല്ല വേഗതയില്‍ പിന്തുണ നല്‍കി. രണ്ട് വിക്കറ്റിന് 312 റണ്‍സ് എന്ന നിലയില്‍ തുടങ്ങിയ ആതിഥേയര്‍ക്ക് ഇന്നലെ ചേതേശ്വര്‍ പൂജാരയെയാണ് ആദ്യം നഷ്ടമായത്. 143 റണ്‍സ് സ്വന്തമാക്കിയാണ് പുജാര മടങ്ങിത്. ശേഷം എത്തിയ രഹാനെ പെട്ടെന്ന് മടങ്ങിയെങ്കിലും രോഹിത് അപാര ഫോമിലായിരുന്നു. കോലി-രോഹിത് സഖ്യം അതിവേഗതയില്‍ സ്‌ക്കോര്‍ ചെയ്തതോടെ ലങ്കന്‍ ബൗളര്‍മാരുടെ വീര്യവും ചോര്‍ന്നു. സ്‌ക്കോര്‍ 583 ലാണ് കോലി പുറത്തായത്. അതിനിടെ നിരവധി വ്യക്തിഗത റെക്കോര്‍ഡുകളും നായകന്‍ സ്വന്തമാക്കി. ഏറ്റവുമധികം സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ നായകനായി മാറിയ കോലി മറുതലക്കലുള്ള രോഹിതിന്റെ ആത്മവിശ്വാസം ഉയര്‍ത്താനും ശ്രദ്ധിച്ചു. 13 മാസത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ രോഹിതിന് ആസന്നമായ ദക്ഷിണാഫ്രിക്കന്‍ പര്യടനം മുന്‍നിര്‍ത്തി ആത്മവിശ്വാസമേകുന്ന സെഞ്ച്വറിയാണിത്.

chandrika: