X

ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറിന് നേരെ ഇന്ത്യന്‍ ആരാധകരുടെ വംശീയധിക്ഷേപം

ജൊഹന്നാസ്ബര്‍ഗ്: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറിനെതിരെ ഇന്ത്യന്‍ ആരാധകന്റെ വംശീയ അധിക്ഷേപം. കളിക്കിടെ വംശീയാധിക്ഷേപം നടത്തിയ ഇന്ത്യന്‍ ആരാധകനെ കുറിച്ച് അധികൃതരോട് പരാതിപ്പെട്ട താഹിര്‍ സെക്യൂരിറ്റി ഗാര്‍ഡിനൊപ്പം സ്റ്റേഡിയത്തിലെത്തി ഇയാളെ തിരിച്ചറിയുകയായിരുന്നു. ഇതിനു പിന്നാലെ ഇയാളെ സ്‌റ്റേഡിയത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. നാലാം ഏകദിനത്തില്‍ താഹിര്‍ ടീമില്‍ നിന്നും പുറത്തായിരുന്നു.

വംശീയാധിക്ഷേപം നടത്തിയത് ഇന്ത്യന്‍ ആരാധകനായിരുന്നുവെന്നും ഇയാള്‍ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സി അണിഞ്ഞിരുന്നതായും താഹിര്‍ പറയുന്നു. സംഭവത്തെ കുറിച്ച് ഇമ്രാന്‍ തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഐ.സി.സിയുടെ നിയമ പ്രകാരം കളിക്കളത്തിനകത്തും ഗ്യാലറിയിലും വംശീയാധിക്ഷേപം നടത്തുന്നതിന് വിലക്കുണ്ട്.

പ്രതിയുമായി താഹിര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നില്ലെന്നും സംഭവം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം നടത്തി വരികയാണെന്നും ബോര്‍ഡ് അറിയിച്ചു. മുമ്പും താരത്തിന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്
.

chandrika: