X

ടിട്വന്റി; അടിച്ച് പരത്തി ഇന്ത്യ; രണ്ട് വിക്കറ്റ് നഷ്ടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടിട്വന്റിയില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതലെ അടിച്ച് തുടങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയുടേയും റൈനയുടേയും വിക്കറ്റ് നഷ്ടപ്പെട്ടു. നിലവില്‍ മൂന്ന് ഒവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 എന്ന നിലയിലാണ്. ക്രീസില്‍ ധവാനും കൊലിയുമാണ്

അതേസമയം കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് പകരം ജയദേവ് ഉനദ്ഘട്ടും മനീഷ് പാണ്ഡെയും ടീമിലെത്തി. പുതുമുഖ താരങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ നേരിടുന്നത്. ക്ലാസന്‍, ജൂനിയര്‍ ഡാല എന്നിവര്‍ ആദ്യ മത്സരത്തിനിറങ്ങും. പരിക്കേറ്റ എബി ഡിവില്ലിയേഴ്‌സ് ഇന്ന് കളിക്കില്ല.

അവസാന പത്ത് ടിട്വന്റി മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ ആ മികവ് തുടരുമെന്നാണ് പ്രതീക്ഷ. ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തുടര്‍ച്ചയായ രണ്ട് പരമ്പരള്‍ സ്വന്തമാക്കി റെക്കോഡിടാനുള്ള അവസരം കൂടിയാണിത്.

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്!ലി, സുരേഷ് റെയ്‌ന, മനീഷ് പാണ്ഡേ, ഹാര്‍ദ്ദിക് പാണ്ഡ്യ, എംഎസ് ധോണി, ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനഡ്കട്, യൂസുവേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

ദക്ഷിണാഫ്രിക്ക: ജെജെ സ്മട്‌സ്, റീസ ഹെന്‍ഡ്രിക്‌സ്, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍, ഫര്‍ഹാന്‍ ബെഹര്‍ദ്ദീന്‍, ഹെന്റിച്ച് ക്ലാസ്സെന്‍, ക്രിസ് മോറിസ്, ആന്‍ഡിലെ ഫെഹ്ലുക്വായോ, ഡേന്‍ പാറ്റേര്‍സണ്‍, ജൂനിയര്‍ ഡാല, തെ്രെബസ് ഷംസി

chandrika: