X

ചെന്നൈയില്‍ ജഡേജന്‍ കൊടുങ്കാറ്റ്: ഇംഗണ്ട് നിലംപൊത്തി; ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

ചെന്നൈ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച ജഡേജന്‍ കൊടുങ്കാറ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം നല്‍കി ഇംഗണ്ട് നിലംപൊത്തി.
അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് കടവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് അവസാന ദിനമായ ഇന്ന് 207 റണ്‍സിന് പുറത്താവുകയായിരുന്നു.
കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ വിജയം യാഥാര്‍ത്ഥ്യമാക്കിയത്. 48 റണ്‍സ് വഴങ്ങി എതിര്‍നിരയിലെ ഏഴുവിക്കറ്റുകള്‍ പിഴുതാണ് ഈ ഓള്‍റൗണ്ടര്‍ മത്സരം അനുകൂലമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 4-0 ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് സമനിലയിലാണ് കലാശിച്ചത്. എന്നാല്‍ നാലു ടെസ്റ്റുകള്‍ തുടര്‍ച്ചയായി വിജയിച്ചാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയത്.

കന്നി ട്രിപ്പിള്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്ത് പകര്‍ന്ന മലയാളി താരം കരുണ്‍ നായരാണ് കളിയിലെ താരം. ടെസ്റ്റ് പരമ്പരയില്‍ മുഴുക്കെ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പരമ്പരയുടെ താരമായും തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളിലായി 645 റണ്‍സാണ് കോഹ്ലി അടിച്ചെടുത്തത്.

വിക്കറ്റ് നഷ്ടപ്പെടാതെ 12 എന്ന നിലയില്‍ ആരംഭിച്ച അഞ്ചാം ദിനം ഇംഗ്ലണ്ടിന് ബാറ്റിങ്ങില്‍ മികച്ച തുടക്കമാണ് ലഭിച്ചത്.
ഇന്ത്യയുടെ ഒ്ന്നാം ഇന്നിങ്‌സ് ലീഡായ 282 റണ്‍സിന് മുന്നില്‍ ഓപ്പണര്‍മാരായ അലെസ്റ്റയര്‍ കുക്കും കീറ്റണ്‍ ജെന്നിങ്സും
ചേര്‍ന്ന സഖ്യം ആദ്യ വിക്കറ്റില്‍ 103 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടര്‍ന്ന് 49 റണ്‍സില്‍ കുക്കും തുടര്‍ന്നു 54 റണ്‍സ് നേടിയ ജെന്നിങ്സും പുറത്തായി.
എന്നാല്‍ ഇംഗ്ലണ്ടിന്റെ മധ്യനിരയ്ക്കും പിന്നീട് പിടിച്ചു നില്‍ക്കാനായില്ല. ആറു റണ്‍സെടുക്കുന്നിടെ ജോ റൂട്ടും ഒരു റണ്ണെടുത്ത ബെയര്‍സ്റ്റോവും ഉടനെ മടങ്ങി. നാലിന് 188 എന്ന നിലയിലാണ് ഇംഗ്ലണ്ട് ചായയ്ക്ക് പിരിഞ്ഞത്. തോല്‍വി അതിജീവിക്കാന്‍ മുപ്പതോളം ഓവറുകള്‍ ശേഷിക്കെ ആറ്് വിക്കറ്റുകള്‍ മാത്രമായിരുന്നു ഇംഗണ്ടിനുണ്ടായിരുന്നത്. എന്നാല്‍ വാലറ്റത്തിനും ഒന്നും ചെയ്യാനാവാത്ത നിലയിലായിരുന്നു ഇന്ത്യന്‍ ബോളിങ്.

മൊയീന്‍ അലിയേയും സ്റ്റോക്ക്സിനേയും അടുത്തടുത്ത ഓവറുകളിലായി പുറത്താക്കി ജഡേജ ഇംഗണ്ടിന് കനത്ത പ്രഹരം നല്‍കി. ഇംഗ്ലണ്ട് ആറിന് 193 എന്ന നിലയിലേക്ക് വീണതോടെ മത്സരം ഇന്ത്യക്ക് അനുകൂലമായി. തുടര്‍ന്നത്തിയ ഡാസണിനെ മിശ്രയും റഷീദിനെ അശ്വിനും പുറത്താക്കിയപ്പോള്‍ സ്‌കോര്‍ എട്ടിന് 200. പിന്നീട് ആര്‍ക്കും പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയായി ഇംഗണ്ടിന്.

ഇംഗണ്ടിെതിരെയുള്ള വമ്പന്‍ വിജയത്തോടെ ടെസ്റ്റില്‍ തോല്‍വി അറിയാതെയുള്ള ഇന്ത്യന്‍ തേരോട്ടം 19 കളിലേക്ക് എത്തിനില്‍ക്കുകയാണ്.

chandrika: