X

ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

പുണെ: ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. ഇംഗ്ലണ്ടിനെ 66 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.
318 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നല്ല തുടക്കമായിരുന്നു. ഓപ്പണിങ് കൂട്ടുകെട്ട് 14.2ഓവറില്‍ 135 റണ്‍സ് നേടി. 46 റണ്‍സെടുത്ത ജേസണ്‍ റോയിയാണ് ആദ്യം പുറത്തായത്. 35 പന്തുകളില്‍ നിന്നും ഏഴ് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 46 റണ്‍സെടുത്ത റോയിയെ പ്രസിദ്ധ് കൃഷ്ണ സൂര്യകുമാര്‍ യാദവിന്റെ കൈയ്യിലെത്തിച്ചു. പ്രസിദ്ധിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്.

ഒരു റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയാണ് ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റെടുത്തത്. ഇതോടെ 135 ന് പൂജ്യം എന്ന നിലയില്‍ നിന്നും ഇംഗ്ലണ്ട് 137 ന് 2 എന്ന നിലയിലേക്ക് വീണു. പിന്നാലെ വന്ന മോര്‍ഗനെ പുറത്താക്കാനുള്ള അവസരം വീരാട് കൊഹ് ലി പാഴാക്കി. പിന്നാലെ തകര്‍ത്തടിച്ച് ബെയര്‍സ്റ്റോയും വീണു. 66 പന്തുകളില്‍ നിന്നും ആറ് ബൗണ്ടറികളുടെയും ഏഴ് സിക്‌സുകളുടെയും സഹായത്തോടെ 94 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയെ ശാര്‍ദുല്‍ ഠാക്കൂര്‍ കുല്‍ദീപ് യാദവിന്റെ കൈയ്യിലെത്തിച്ചു.

പിന്നീട് ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നു. ഇന്ത്യയ്ക്കായി് പ്രസിദ്ധും ശാര്‍ദുല്‍ ഠാക്കൂറും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഭുവനേശ് കുമാര്‍ രണ്ടും ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഇന്ത്യ, നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് എടുത്തു. ഓപ്പണ്‍ ശിഖര്‍ ധവാന്‍ (98), ക്യപ്റ്റന്‍ വിരാട് കോലി (56), അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കെ.എല്‍.രാഹുല്‍ (43 പന്തില്‍ 62*), അരങ്ങേറ്റക്കാരന്‍ ക്രുണാല്‍ പാണ്ഡ്യ (31 പന്തില്‍ 58*) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

 

Test User: