പെര്‍ത്ത്: അല്‍ഭുതങ്ങള്‍ സംഭവിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ….ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ല, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. രണ്ടാം ഇന്നിങ്സില്‍ 287 വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 140 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 146 റണ്‍സിന് ഇന്ത്യന്‍ പതനം പൂര്‍ണ്ണമായി. സ്‌കോര്‍:
അവസാന ദിനം 28 റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ 30 റണ്‍സെടുത്ത പന്തിനെ ലിയോണ്‍ പുറത്താക്കി. ബുംറയെ കമ്മിന്‍സും പുറത്താക്കിയതോടെ ഇന്ത്യയുടെ പതനം പൂര്‍ണം. ഇതോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര 1-1 ന് സമനിലയായി. ആദ്യ ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു.
തോല്‍വി മുഖത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന ടീം ഇന്ന് എപ്പോള്‍ തോല്‍ക്കുമെന്നത് മാത്രമാണ് പ്രസക്തമായ ചോദ്യം. പെര്‍ത്തില്‍ വിജയിക്കാന്‍ 287 റണ്‍സ് ആവശ്യമായ ഇന്ത്യ ഇന്നലെ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് മുന്‍നിരക്കാരുടെ നഷ്ടത്തില്‍ 112 റണ്‍സ് എന്ന നിലയിലാണ്. ജയമെന്ന ഹിമാലയം കയറാന്‍ ഇനിയും വേണം 175 റണ്‍സ്. ആകെയുള്ളത് ഇപ്പോള്‍ ക്രീസിലുള്ള യുവാക്കളായ ഹനുമ വിഹാരിയും റിഷാഭ് പന്തും പിന്നെ വാലറ്റക്കാരായ പേസര്‍മാരും. തകര്‍ന്ന പിച്ചില്‍ നിന്ന് പറന്ന് വരുന്ന പന്തിനെ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ വിരാത് കോലി ഉള്‍പ്പെടെയുള്ളവര്‍ മടങ്ങിയ കാഴ്ച്ചയില്‍ ഇന്നത്തെ അവസാന ദിവസത്തില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഒന്നും ചെയ്യാനുണ്ടാവില്ല.
മുരളീ വിജയ് (20), വിരാട് കോഹ്ലി (17), അജിങ്ക്യ രഹാനെ (30), ഹനുമ വിഹാരി (28), ഋഷഭ് പന്ത് (30) എന്നിവരാണു രണ്ടാം ഇന്നിങ്സില്‍ രണ്ടക്കം കടന്നവര്‍. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവര്‍ സംപൂജ്യരായി മടങ്ങിയതോടെ ഇന്ത്യയുടെ തോല്‍വി പൂര്‍ണമാകുകയായിരുന്നു. ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലിയോണും മൂന്നു വിക്കറ്റുകള്‍ വീതവും ഹെയ്സല്‍വുഡും പാറ്റ് കുമിന്‍സും രണ്ടു വിക്കറ്റുകളും നേടി.
ഓസ്ട്രേലിയ 326, 243; ഇന്ത്യ 283, 140
മുഹമ്മദ് ഷമിയുടെ സ്വപ്‌ന തുല്യമായ പ്രകടനത്തില്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 243 ല്‍ നിയന്ത്രിക്കാന്‍ ഇന്ത്യക്കായെങ്കിലും ഒന്നാം ഇന്നിംഗ്‌സിലെ ലീഡ് ഉള്‍പ്പെടെ അവര്‍ സമ്മാനിച്ച വിജയലക്ഷ്യം പെര്‍ത്തില്‍ തികച്ചും അസാധ്യമായിരുന്നു. 2014 മുതലുള്ള കണക്കെടുത്താല്‍ 200 റണ്‍സിലപ്പുറം നേടി വിജയിക്കുകയെന്നത് വലിയ സാഹസമാണ്. ഇത് വരെ നടന്ന 124 ശ്രമങ്ങളില്‍ ഇത്തരത്തിലുള്ള ദൗത്യം വിജയകരമായി പിന്നിട്ടത് ആറ് തവണയാണ്. നാലാം ദിവസമായ ഇന്നലെ ആദ്യ സെഷനില്‍ ഇന്ത്യക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ഉസ്മാന്‍ ക്വാജ അര്‍ധശതകം തികച്ചപ്പോള്‍ നായകന്‍ ടീം പെയിനെ ഉറച്ച പിന്തുണയും നല്‍കി. പക്ഷേ ലഞ്ചിന് ശേഷമായിരുന്നു ഷമിയുടെ സ്വപ്‌നതുല്യമായ പ്രകടനം. അഞ്ച് ഓവറിനിടെ നാല് വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. ഇതില്‍ ക്വാജയും പെയിനെയുമുണ്ടായിരുന്നു. മൂന്നാം ദിവസം നേടിയ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ 56 റണ്‍സ് നല്‍കി ആറ് വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. അരോണ്‍ ഫിഞ്ച്, നതാന്‍ ലിയോണ്‍ എന്നിവരുടെ പ്രതിരോധവും ഷമി തകര്‍ത്തപ്പോള്‍ അവസാന വിക്കറ്റില്‍ ബാറ്റ് ചുഴറ്റിയ മിച്ചല്‍ സ്റ്റാര്‍ക്കും ഹേസില്‍വുഡും ചേര്‍ന്ന് നേടിയ 36 റണ്‍സും ഓസീസിന് മുതല്‍കൂട്ടായി.
287 റണ്‍സ് എന്ന വിജലക്ഷ്യം കനത്ത സമ്മര്‍ദ്ദമായിരുന്നു ഇന്ത്യക്ക്. ഓപ്പണര്‍ കെ.എല്‍ രാഹുല്‍ ഇന്നിംഗ്‌സിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ചപ്പോള്‍ ദുരന്തകാഴ്ച്ചക്ക് ആരംഭമായി. അഡലെയ്ഡിലെ ഹീറോ ചേതേശ്വര്‍ പുജാര നേടിയത് കേവലം നാല് റണ്‍. വിക്കറ്റ് ഹേസില്‍വുഡിന്. മുരളി വിജയും വിരാത് കോലിയും പൊരുതി നിന്ന് 35 റണ്‍സ് വരെ സ്‌ക്കോര്‍ എത്തിച്ചപ്പോള്‍ പ്രതീക്ഷ കൈവന്നു. പക്ഷേ വിരാതിന്റെ വിക്കറ്റിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഓസ്‌ട്രേലിയക്കാര്‍ ഇന്ത്യന്‍ നായകനെ വിരട്ടാന്‍ പ്രത്യേക പദ്ധതികളുമായി നതാന്‍ ലിയോണിനെ രംഗത്തിറക്കി. പാറ്റ് കമ്മിന്‍സിന്റെ പ്ലാന്‍ പരാജയപ്പെട്ടപ്പോഴായിരുന്നു ലിയോണിനെ രംഗത്ത്് കൊണ്ട് വന്നത്. തുടക്കത്തില്‍ ലിയോണ്‍ കോലിയുടെ സ്റ്റംമ്പാണ് ആക്രമിച്ചത്. അത് പരാജയപ്പെട്ടപ്പോള്‍ വൈഡര്‍ പന്തുകള്‍ എറിഞ്ഞ് പരീക്ഷിച്ചു. ഇതില്‍ കോലി വീഴുകയും ചെയ്തു. ആ പതനം നായകന്‍ പെയിനെ ഉള്‍പ്പെടെ എല്ലാവരും ഗംഭീരമായി ആഘോഷിച്ചു. രാവിലെ മൈതാനത്ത് പെയിനെയും കോലിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. അജിങ്ക്യ രഹാനെ പൊരുതി നിന്നു. അതിനിടെ മുരളി വിജയ് മടങ്ങി. പിറകെ രഹാനെയും. ഇതോടെയാണ് പരാജയം ഉറപ്പായത്.