റാഞ്ചി: മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 48 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് വിജയം. ഡക് വര്‍ത്ത് ലൂയീസ് നിയമ പ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം ആറോവറില്‍ 48 റണ്‍സായി ചുരുക്കിയിരുന്നു. ഏഴ് ബോളില്‍ 11 റണ്‍സെടുത്ത രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. നഥാന്‍ കോള്‍ട്ടറിന്റെ പന്തില്‍ രോഹിത് ബൗള്‍ഡാവുകയായിരുന്നു.
48 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. 11 റണ്‍സെടുത്ത് രോഹിത് ശര്‍മ്മ പുറത്തായ ശേഷം ശിഖര്‍ ധവാനും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയതീരത്തെത്തിച്ചു. ധവാന്‍ 15 റണ്‍സെടുത്തും കോലി 22 റണ്‍സെടുത്തും പുറത്താവാതെ നിന്നു.
നേരത്തെ ഓസ്‌ട്രേലിയ 18.4 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് അടിച്ചത്. കളി 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ മഴ സമ്മതിച്ചില്ല.
ഓസീസിനായി ആരോണ്‍ ഫിഞ്ച് 42 റണ്‍സെടുത്ത് തിളങ്ങി. 30 പന്തില്‍ നിന്ന് നാലു ഫോറടക്കമായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്. ഓസീസിന്റെ അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തുപോയി. കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.