X

മൂന്നാം ഏകദിനം: റണ്‍മലയുമായി ഓസ്‌ട്രേലിയ; പൊരുതി ഇന്ത്യ, രോഹിത്തിനും രഹാനക്കും ഫിഫ്റ്റി

ഇന്‍ഡോര്‍: പരമ്പര ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് മുന്നില്‍ റണ്‍മലയുമായി ഓസ്‌ട്രേലിയ. ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ നീലപ്പടക്കു മുന്നില്‍ 294 റണ്‍സിന്റെ വിജയലക്ഷ്യമാണ് കംഗാരുക്കള്‍ അടിച്ചുകൂട്ടിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് ഓപണര്‍ ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയ ഫിഞ്ച് ഓപണര്‍ ഡേവിഡ് വാര്‍ണറിനൊപ്പം (42) 70 റണ്‍സിന്റെയും ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്തിനൊപ്പം (63) 154 റണ്‍സിന്റെയും കൂട്ടുകെട്ടില്‍ പങ്കാളിയായി. എന്നാല്‍ മുന്‍നിര നല്‍കിയ മികച്ച തുടക്കം മുതലെടുക്കുന്നതില്‍ ഓസീസിന്റെ മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിഞ്ഞില്ല. ഫിഞ്ചും സ്മിത്തും ക്രീസില്‍ നില്‍ക്കെ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ സ്പിന്നര്‍മാര്‍ പിന്നീട് ആധിപത്യം സ്ഥാപിച്ചതോടെ ഒരു ഘട്ടത്തില്‍ 350 റണ്‍സ് കടക്കുമെന്ന് തോന്നിച്ച സന്ദര്‍ശക ഇന്നിങ്‌സ് 293-ലൊതുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു.

കരിയറിലെ എട്ടാമത്തെയും ഏഷ്യയിലെ നാലാമത്തെയും സെഞ്ച്വറി സ്വന്തമാക്കിയ ഫിഞ്ച് 125 പന്തില്‍ 12 ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് 124 റണ്‍സ് നേടിയത്. സ്മിത്ത് അഞ്ചും വാര്‍ണര്‍ നാലും ബൗണ്ടറി നേടിയപ്പോള്‍ പിന്നീടെത്തിയ അഞ്ച് ബാറ്റ്‌സ്മാന്മാര്‍ ചേര്‍ന്ന് രണ്ട് ഫോറും ഒരു സിക്‌സറും മാത്രമേ നേടിയുള്ളൂ. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (27), ആഷ്ടന്‍ ആഗര്‍ (9) എന്നിവര്‍ പുറത്താകാതെ നിന്നു.
ഇന്ത്യന്‍ ബൗളര്‍മാരില്‍ കുല്‍ദീപ് യാദവ് ആണ് ഏറ്റവുമധികം റണ്‍സ് (75) വഴങ്ങിയത്. കുല്‍ദീപ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രിത് ബുംറ 52 റണ്‍സിന് രണ്ടു പേരെ പുറത്താക്കി. യുജ്‌വേന്ദ്ര ചഹാല്‍ 54 റണ്‍സിനും ഹര്‍ദിക് പാണ്ഡ്യ 58 റണ്‍സിനും ഓരോ വിക്കറ്റെടുത്തു.


മറുപടി ബാറ്റിങ് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം. അജിത് രഹാനെയും രോഹിത്ത് ശര്‍മയും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് ഓസീസിന്‍രെ വന്‍ സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. തുടക്കം മുതല്‍ ഓസീസ് ബൗളര്‍മാരെ അടിച്ചുതകര്‍ത്ത രോഹിത്തിന് ഫിഫ്റ്റി കടന്നു.

Updating……

chandrika: