ജി.20 തലവനെന്ന നിലയില്‍ യുക്രെയിന്‍ -റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കുമെന്ന് കരുതിയിരിക്കെ ചൈന ഇതിനായി മുന്നോട്ടുവന്നു. ഇതിനായി പ്രത്യേക സമാധാനപദ്ധതിയാണ് ചൈന പ്രഖ്യാപിച്ചത്. ഇതില്‍ എത്രയും വേഗം സൈനിക നടപടി നിര്‍ത്തിവെക്കണമെന്ന ്പറയുന്നുണ്ടെങ്കിലും റഷ്യയെ കുറ്റപ്പെടുത്തുന്നില്ല. ഇത് യുക്രെയിനിന്റെ പ്രതീക്ഷകളെ അട്ടിമറിച്ചിരിക്കുകയാണ്. റഷ്യക്ക് ചൈന ആയുധം നല്‍കിയേക്കുമെന്ന ശ്രുതിക്കിടെയാണ് സമാധാനപദ്ധതി ചൈന മുന്നോട്ടുവെച്ചത്. ഇതില്‍ സെലന്‍സ്‌കി കൊത്തുകയും ചെയ്തു. ഷീയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് യുക്രെയിന്‍ പ്രസിഡന്റ ്‌വ്യക്തമാക്കി. അതേസമയം ചൈനയുടെ നടപടി യൂറോപ്യന്‍ രാജ്യങ്ങളെയും അമേരിക്കയെയും അമ്പരിപ്പിച്ചിട്ടുണ്ട്. റഷ്യയും ചൈനയും ഒരുമിക്കുമെന്ന കരുതിയിരിക്കെയാണ് സമാധാനപദ്ധതിയുമായി ചൈന മുന്നോട്ടുവന്നിരിക്കുന്നത്.
ഇന്ത്യയുടെ ജി-20 അധ്യക്ഷ പദവി ഉപയോഗപ്പെടുത്തി മോദി അടുത്തുതന്നെ യുദ്ധം അവസാനിപ്പിക്കുമെന്ന് കരുതിയിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. അതിനിടെ പാക്കിസ്താന് സാമ്പത്തികസഹായം നല്‍കാനും ചൈന മുന്നോട്ടുവന്നത് നമ്മെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. അമേരിക്ക ഇത് കാര്യമായെടുക്കുമെന്നും ഇന്ത്യയുമായി ചര്‍ച്ചചെയ്യുമെന്നുമാണ് ബൈഡന്‍ പറയുന്നത്. പാക്കിസ്താന്‍-റഷ്യ-ചൈന കൂട്ടായ്മ മേഖലയില്‍ അമേരിക്കയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇത് തടയാന്‍ ഇന്ത്യയെവരുതിക്ക് നിര്‍ത്തുകയാണ് ബൈഡന്‍. അതേസമയം ബിബിസി വിഷയത്തില്‍ ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് ചെറിയ ഊഷ്മളതാകുറവ് അനുഭവപ്പെട്ടിട്ടുമുണ്ട്.