ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശിനു മുന്നില്‍ കൂറ്റന്‍ ലീഡുയര്‍ത്തി ഇന്ത്യ. രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ബംഗ്ലാദേശിന് മുന്നില്‍ 515 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.
ടെസ്റ്റ് ക്രക്കറ്റിലേക്കുള്ള തിരിച്ചുവരവില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഇത് ആറാം സെഞ്ച്വറിയാണ്. രണ്ടു വര്‍ഷത്തിനുശേഷമാണ് പന്ത് രാജ്യാന്തര ടെസ്റ്റ് കളിക്കുന്നത്. ശുഭ്മന്‍ ഗില്ലിന് കരിയറിലെ അഞ്ചാം സെഞ്ച്വറിയാണ്. ഗില്ല് 119 റണ്‍സോടെയും കെ എല്‍ രാഹുല്‍ 22 റണ്‍സോടെയും പുറത്തുപോകാതെ നിന്നു. 109 റണ്‍സ് നേടിയാണ് ഋഷഭ് പന്ത് പുറത്തായത്.
161 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും അടക്കമാണ് ഗില്‍ സെഞ്ച്വറി കുറിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരുടെയും സഖ്യം 167 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇത് ഇന്ത്യയെ മികച്ച ലീഡിലേക്കെത്തിക്കാന്‍ സഹായിച്ചു.