മണാലി: കുടുംബത്തോടൊപ്പം വിനോദയാത്ര പോയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് കുമാര്‍ (50) മണാലിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇന്ത്യാ ടുഡേ ചാനലിനു വേണ്ടി ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഇ.ടിവി, ടൈംസ് നൗ തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അനൂപ് ഇന്ത്യാ ടുഡേയിലെത്തിയത്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുമായിരുന്നു.
അനൂപ് കുമാറിന്റെ മൃതദേഹം മണാലി സര്‍ക്കാര്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ മൈസൂരിലെത്തിക്കും. മൈസൂര്‍ ഗോകുലം ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തും.