X

വിജയയാത്ര തുടരാന്‍ ഇന്ത്യ; ഇന്ന് ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി-20

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വിന്‍ഡീസിനെതിരായ ആദ്യ ടി-20 യില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. പക്ഷേ പ്രശ്‌നങ്ങള്‍ പലവിധമുണ്ടായിരുന്നു. ബാറ്റിംഗില്‍ തുടക്കത്തില്‍ തന്നെ ടീം തളര്‍ന്നിരുന്നു. അഞ്ച് വിക്കറ്റുകള്‍ വേഗം നഷ്ടമായപ്പോള്‍ ദിനേശ് കാര്‍ത്തിക്കിന്റെ വെടിക്കെട്ടും നായകന്‍ രോഹിത് ശര്‍മയുടെ ചെറുത്തുനില്‍പ്പിലുമാണ് ഇന്ത്യ 190 ലെത്തിയത്. ഇന്ന് രണ്ടാം മല്‍സരം.

പുതിയ മൈതാനം. സാഹചര്യം. ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യ നടത്തുന്ന പ്ലാനിംഗ് പ്രകാരം കാര്യങ്ങള്‍ നീങ്ങുമോ എന്നത് കണ്ടറിയണം. മാറിയ ഇന്ത്യന്‍ സമീപനം ആക്രമണമാണ്. ഫീല്‍ഡിംഗ് നിയന്ത്രണമുള്ള ആദ്യ ആറ് ഓവറില്‍ മാത്രമായിരിക്കരുത് ആക്രമണം. പവര്‍ പ്ലേ ഘട്ടം കഴിഞ്ഞാലും ആക്രമിക്കണം. അവസാനത്തിലും ആക്രമിക്കണം. ഇത്തരത്തില്‍ ആക്രമിക്കാന്‍ വിക്കറ്റുകള്‍ കൈവശം വേണം. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ ഇന്ത്യന്‍ പ്ലാന്‍ ആദ്യ മല്‍സരത്തില്‍ പ്രാവര്‍ത്തികമായില്ല എന്ന് രോഹിത് ശര്‍മ സമ്മതിച്ചു. എന്നാല്‍ ഇന്നത്തെ മല്‍സരത്തിലും പ്ലാന്‍ പ്രകാരം തന്നെ നീങ്ങണം. വലിയ സ്‌ക്കോര്‍ തന്നെ സമ്പാദിക്കണമെന്നും നായകന്‍ പറഞ്ഞു. രാത്രി എട്ടിനാണ് കളി ആരംഭിക്കുന്നത്. നിക്കോളാസ് പുരാന്‍ നയിക്കുന്ന വിന്‍ഡീസ് വലിയ സമ്മര്‍ദ്ദത്തിലാണ് ഇന്നിറങ്ങുന്നത്.

Test User: