X
    Categories: indiaNews

സൈഡസ് കാഡിലയുടെ ഒരു കോടി ഡോസ് വാക്‌സിന്‍ ഇന്ത്യ വാങ്ങും

ന്യൂഡല്‍ഹി: സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സിന്റെ ഒരു കോടി ഡോസുകള്‍ വാങ്ങാന്‍ കേന്ദ്ര തീരുമാനം. ലോകത്തെ ആദ്യ ഡി.എന്‍.എ അധിഷ്ടിത കോവിഡ് വാക്‌സിനായ സൈക്കോവ് ഡിക്ക് സൂചി ആവശ്യമില്ലെന്ന പ്രത്യേകതയുമുണ്ട്.

മൂന്നു ഡോസുകളുള്ള സൈക്കോവ് ഡിയ്ക്ക് ഒരു ഡോസിന് 265 രൂപ എന്ന നിലക്കാണ് സൈഡസ് കാഡില കേന്ദ്ര സര്‍ക്കാറിന് നല്‍കുക. 12 വയസും അതിനു മുകളിലുമുള്ളവര്‍ക്ക് നല്‍കാനായി കേന്ദ്ര ഡ്രഗ് റഗുലേറ്റര്‍ അനുമതി നല്‍കിയ ആദ്യ വാക്‌സിനാണിത്. സൂചി വേണ്ടാത്ത വാക്‌സിനാണെങ്കിലും ഓരോ ഡോസും നല്‍കുന്നതിനായി 93 രൂപ വിലയുള്ള ജെറ്റ് അപ്ലിക്കേറ്റര്‍ ആവശ്യമായി വരും. ഇതോടെ ഒരു ഡോസിന് 358 രൂപയായി മാറും. അഹമ്മദാബാദ് ആസ്ഥാനമായ കമ്പനി നേരത്തെ ഒരു ഡോസിന് 1900 രൂപയാണ് വില പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ അടിയന്തര ഉപയോഗത്തിന് നേരത്തെ അനുമതി ലഭിച്ചിരുന്നു.

 

Test User: