ഇന്ത്യയിലും അമേരിക്കയിലും ബ്രിട്ടനിലും അടക്കം വിവിധ രാജ്യങ്ങളില്‍ ടീം ജോര്‍ജ് എന്ന പേരില്‍ ഇസ്രാഈല്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനാണ ്‌സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അമ്പതുകാരനായ താല്‍ ഹാനനാണ ്ഇതിന് നേതൃത്വം നല്‍കിയത്. യു.എ.ഇ, സെനഗല്‍, കാനഡ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി എന്നീ രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിച്ചതായാണ ്‌വാര്‍ത്ത. സാമൂഹികമാധ്യമങ്ങളിലും മറ്റും കടന്നുകയറി സ്വന്തമായി വ്യാഖ്യാനങ്ങള്‍ ചമച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ ്‌രീതി. ഇന്ത്യയില്‍ ബി.ജെ.പിയെ അധികാരത്തിലേക്കെത്തിക്കാനായി മോദിയെയും പാര്‍ട്ടിയെയും പെരുപ്പിച്ച് കാട്ടുകയും ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഇത് വിശ്വസിച്ചാണ് വോട്ടര്‍മാര്‍ മോദിസര്‍ക്കാരിന് രണ്ടാമതും വോട്ട് ചെയ്തതെന്നാണ ്‌വെളിപ്പെടുത്തല്‍.
മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിലക്കപ്പെട്ട വാര്‍ത്തകള്‍ എന്ന ഗ്രൂപ്പാണ ്ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ശേഖരിച്ചത്. ഹാനനെ ഇതില്‍ അഭിമുഖം നടത്തുന്നുണ്ട്. യൂറോപ്പിലും ഏഷ്യയിലും മറ്റും ഹാനന്‍ നടത്തിയ ഓപ്പറേഷന്‍ അദ്ദേഹം പറയുന്നുണ്ട്. ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ലിങ്കഡിന്‍ ,വാട്‌സാപ്പ് എന്നിവ വഴിയാണ് സമൂഹഅഭിപ്രായത്തെ സ്വാധീനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. എയിംസ് എന്ന സോഫ്റ്റ് വെയര്‍ വഴിയാണിത്. ആഫ്രിക്കയിലെ ഒരു തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതായും ഗ്രീസില്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും കഴിഞ്ഞവര്‍ഷം നടത്തിയ അഭിമുഖത്തില്‍ ഹനാന്‍ പറയുന്നു. ഒന്നരകോടി യൂറോ (132 കോടി രൂപ) വരെയാണ് ഒരൊറ്റ തെരഞ്ഞെടുപ്പിലെ ഇവരുടെ പ്രതിഫലം. തെല്‍ അവീവിന് അകലെ മോഡീനിലാണ് ഇവരുടെ ആസ്ഥാനം. ഇവിടെയിരുന്നാണ ്ഹനാന്‍ സംസാരിച്ചത്.
ഇന്ത്യയിലും മറ്റും ഇസ്രാഈല്‍ രഹസ്യസംഘം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചതായി റിപ്പോര്‍ട്ട്
Tags: hananTEAMGEORGE