ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്രസര്‍ക്കാറിന് കൈമാറി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൈന്യം ദൃശ്യങ്ങള്‍ കേന്ദ്രസര്‍ക്കാറിന് കൈമാറിയത്. അതേസമയം ദൃശ്യങ്ങള്‍ വെളിപ്പെടുത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇത്തരമൊരു ആക്രമണം നടന്നാല്‍ ചില നടപടിക്രമങ്ങള്‍ പാലിക്കാനുണ്ട്, ഡിജിഎംഒആണ് ആക്രമണത്തെക്കുറിച്ച് വിശദീകരിക്കേണ്ടത്, അല്ലാതെ പ്രധാനമന്ത്രിയോ, പ്രതിരോധമന്ത്രിയോ അല്ല, അത്‌കൊണ്ടാണ് ഡിജിഎംഒ വിശദീകരിച്ചത്, ഇക്കാര്യത്തില്‍ സൈന്യത്തിന്റെ നടപടികളാണ് ശരിയെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം എല്ലാവരും കേന്ദ്രസര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും സൈന്യത്തെ സ്വന്തം നിലയില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നും അഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവും വ്യക്തമാക്കി.
മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്രസര്‍ക്കാറിന് കൈമാറി
Tags: surgical