സിക്ക് തീവ്രവാദിയെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയ കാനഡയുടെ നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു .കാനഡയില്‍ നടക്കുന്നത് കള്ളക്കടത്തും തീവ്രവാദവും ആണെന്ന് ഇന്ത്യ പറഞ്ഞു. രാജ്യത്തിനെതിരെ ശക്തമായ തീവ്രവാദ പ്രവര്‍ത്തനമാണ് കാനഡയില്‍ നടക്കുന്നത്. ഇതിനെ തമസ്‌കരിക്കാനാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതെന്ന് ഇന്ത്യ പ്രതികരിച്ചു.
ഇന്ന് രാവിലെ കനേഡിയന്‍ നയന്തപ്രതിയെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. കാമറാണ്‍ മക്കയിനെയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത് .ഇന്ത്യയിലെ കനേഡിയന്‍ ഹൈ കമ്മീഷണറാണ് മക്കയിന്‍ .സംഭവം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തുകയാണ്.