പനാജിയില്‍ നടന്ന വ്യവസായികളുടെ യോഗത്തില്‍ സംസാരിക്കന്നതിനിടെയാണ് 2016 സെപ്റ്റബറില്‍ പാക്കിസ്ഥാന്റെ നിയന്ത്രണ രേഖയില്‍ നടന്ന മിന്നലാക്രമണത്തിന്റെ യഥാര്‍ത്ഥ കാരണം എന്തായിരുന്നുവെന്ന് മുന്‍ പ്രതിരോധ വകുപ്പ് മന്ത്രിയും ഗോവാ മുഖ്യമന്ത്രിയുമായ പരീക്കര്‍ വെളിപ്പെടുത്തിയത്.
കേന്ദ്രമന്ത്രിയായ രാജ്യവര്‍ധന്‍ സിങ് റാത്തോഡിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യമാണ് വെറു 15 ദിവസങ്ങള്‍കൊണ്ട് പാക്കിസ്ഥാന്റെ നിയന്ത്രണ രേഖ കടന്ന് ഒരു മിന്നലാക്രമണം നടത്താന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്. ‘2015ല്‍ മണിപ്പൂരില്‍ മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ഒളിയാക്രമത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തില്‍ 80 ഓളം തീവ്രവാദികളെ വധിച്ചു. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.
‘മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ നടത്തിയതു പോലെ ഒരു ആക്രമണം പാക്ക് അതിര്‍ത്തിയില്‍ നടത്താന്‍ ധൈര്യമുണ്ടോ’ എന്ന ചോദ്യമാണ് പെട്ടൊന്നൊരാക്രമണത്തിന് പ്രേരണയായത്.