ഡല്‍ഹി: ശബ്ദത്തിന്റെ ആറിരട്ടി വേഗതയില്‍ മിസൈലുകളും പര്യവേഷണങ്ങളും ലോഞ്ച് ചെയ്യാന്‍ സാധിക്കുന്ന ഹൈപ്പര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ (HSTDV) ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചു.
പ്രതിരോധവകുപ്പിന് കീഴിലുള്ള ഡിആര്‍ഡിഒ ആണ് പരീക്ഷണത്തിന് പിന്നില്‍. ഒഡീഷ തീരത്തെ വീലാര്‍ ദ്വീപിലെ ഡോ. അബ്ദുള്‍കലാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിജയകരമായ വിക്ഷേപണമെന്ന് ഡിആര്‍ഡിഒ അറിയിച്ചു.ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ ഭാവിയില്‍ ഇന്ത്യയ്ക്ക് സഹായകരമാകുന്ന പദ്ധതിയാണിത്. യുഎസ്, റഷ്യ, ചൈന രാജ്യങ്ങള്‍ക്കു പിന്നാലെ എച്ച്ടിറ്റിഡിവി സ്വന്തമാക്കുന്ന ആദ്യത്തെ രാജ്യമെന്ന ബഹുമതിയും ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.
മാച്ച് 6 എന്ന വേഗതയാണ് ഇന്ത്യ പുതിയ പരീക്ഷണത്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയത്. ശബ്ദത്തെക്കാള്‍ ആറിരട്ടിയാണ് ഇത്. ഈ വേഗതയെയാണ് ഹൈപ്പര്‍സോണിക് എന്ന് വിശേഷിപ്പിക്കുന്നത്. 20 സെക്കന്‍ഡില്‍ 30,000 കിലോമീറ്റര്‍വരെയാണ് എച്ച്ടിറ്റിഡിവി ഉപയോഗിച്ചു തൊടുക്കുന്ന ആയുധങ്ങളുടെ വേഗത.
വായുവിന്റെ വേഗത അനുസരിച്ച് മാത്രം മുന്നോട്ടു കുതിക്കുന്ന റാംജെറ്റ് എന്‍ജിനുകളെ ഒഴിവാക്കുന്നതില്‍ നിര്‍ണായകമായ കണ്ടുപിടിത്തമാണ് എച്ച്ടിറ്റിഡിവി. മിസൈലുകള്‍ തടയാനും ഭാവിയില്‍ കൃത്രിമോപഗ്രങ്ങള്‍ വിക്ഷേപിക്കാനും ഈ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും.