5,000 കിലോമീറ്റര്‍ ദൂരത്തേക്ക് കൃത്യമായി വിക്ഷേപിക്കാന്‍ കഴിയുന്ന അഗ്‌നി-5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആണവശേഷി വഹിക്കാനാകുന്ന അഗ്‌നി-5 ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ വൃത്തങ്ങളാണ് അറിയിച്ചത്.
മുമ്പത്തേക്കാള്‍ ഭാരം കുറഞ്ഞ മിസൈലിലെ പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും സാധൂകരിക്കുന്നതിനാണ് പരീക്ഷണം നടത്തിയത്.