ധര്‍മശാല : നായകന്‍ കോഹ്‌ലിയില്ലാത്ത ശ്രീലങ്കക്കെതിരെ ഏകദിന പരമ്പരക്കിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ കാലിടറി. ടോസ് നഷ്ടമായി ആദ്യമത്സരത്തില്‍ രോഹിതിന് കീഴില്‍ ബാറ്റിങിനിങ്ങിയ ഇന്ത്യക്ക് ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ സുരങ്ക ലക്മലിനു മുന്നില്‍ മുട്ടിടിച്ചു.
സ്‌കോര്‍ ബോര്‍ഡില്‍ 27 റണ്‍സു ചേര്‍ക്കുന്നിടെ ഏഴു മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 19 ഓവറില്‍ ഏഴിന് 29 എന്ന ദയനീയ അവസ്ഥയിലാണ് ടീം ഇന്ത്യ. രണ്ടു റണ്‍സുമായി മുന്‍ നായകന്‍ എം.സ് ധോണിയും കുല്‍ദീപ് യാദവു(പൂജ്യം )മാണ് ക്രീസില്‍
പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ്നിര സുരങ്ക ലക്മലിന്റെ വേഗതയേറിയ പന്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല , രണ്ടാം ഓവറിന്റെ അവസാന പന്തില്‍ റണ്‍സൊന്നും എടുക്കാത്ത ഓപണര്‍ ശിഖര്‍ ധവാനെ മടക്കി ആഞ്ചലോ മാത്യൂസ് ലങ്കയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ആറാം ഓവറില്‍ നിലവിലെ നായകനായ രോഹിത് ശര്‍മയ (രണ്ട്) റണ്‍സുമായി മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. കീപ്പര്‍ ഡിക്‌വെല്ലയുടെ കൈകളില്‍ എത്തിച്ചാണ് രോഹിതിനെ സുരങ്ക ലക്മല്‍ മടക്കിയത്. പിന്നീട് ക്രീസിലെത്തിയ ഓരോരുത്തരായി പെട്ടെന്ന് കൂട്ടാരം കയറുന്ന കാഴ്ചയാണ് ധര്‍മശാലയില്‍ തട്ടിച്ചു കൂട്ടിയ ഇന്ത്യന്‍ ആരാധകര്‍ക്ക് കാണാന്‍ സാധിച്ചത്. ശ്രയസ്സ് അയ്യര്‍ (ഒന്‍പത്), ദിനേശ് കാര്‍ത്തിക് (പൂജ്യം), മനീഷ് പാണ്ഡ്യ (രണ്ട്), ഹര്‍ദ്ദിക് പാണ്ഡെ (10) ഭുവനേശ്വര്‍ കൂമാര്‍ (പൂജ്യം) എന്നിവരാണ് പുറത്തായത്. തുടക്കത്തിലെ പത്തു ഓവര്‍ പൂര്‍ത്തിയാക്കിയ ലക്മല്‍ 13 റണ്‍സു മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. നൂവാന്‍ പ്രദീപിനാണ് രണ്ട് വിക്കറ്റ്.
ടെസ്റ്റ് പരമ്പരയില്‍ പിന്നോക്കം പോയ അജിന്‍ക്യ രഹാനയെ പുറത്തിരുത്തി പകരം പകുതി മലയാളികൂടിയായ ശ്രയസ്സ് അയ്യറിന് അരങ്ങേറ്റത്തിന് അവസരം നല്‍കിയാണ് ഇന്ത്യ ടീമിനെ ഇറക്കിയത്. എന്നാല്‍ കന്നി മത്സരത്തില്‍ അവസരത്തിനൊത്ത് ഉയരാന്‍ ശ്രയസ്സിനായില്ല.