X

കൊല്‍ക്കത്ത ടെസ്റ്റ് ; ഇന്ത്യ പതറുന്നു

കൊല്‍ക്കത്ത: ആദ്യ ദിവസത്തെ കയത്തില്‍ നിന്ന് രക്ഷതേടിയിറങ്ങിയ ഇന്ത്യക്ക് രണ്ടാം ദിവസവത്തെ ആദ്യ സെഷനിലും തകര്‍ച്ച. മൂന്നിന് 17 എന്ന നിലയില്‍ ബാറ്റിങ് പുനാരാംഭിച്ച ഇന്ത്യക്ക് 57 റണ്‍സു നേടുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി.രഹാനെ(21 പന്തില്‍ നാല് റണ്‍സ് ) രവിചന്ദ്ര അശ്വിന്‍ (29 പന്തില്‍ നാല് റണ്‍സ്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമാടയത്. ദസുണ്‍ ഷനങ്കക്കാണ് രണ്ടു വിക്കറ്റും. പുറത്താകാതെ നില്‍കുന്ന ചേതശ്വര്‍ പൂജാരയിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. 109 ബോള്‍ നേരിട്ട പുജാര ഒമ്പത് ഫോറുള്‍പ്പെടെ 47 റണ്‍സ് നേടിയുണ്ട്. വൃദ്ധിമാന്‍ സാഹ(ആറു റണ്‍സ്)യാണ് പൂജാരക്കൊപ്പം ക്രീസില്‍ . മഴയെ തുടര്‍ന്ന് ലഞ്ചിന് പിരിയുബോള്‍ അഞ്ചിന് 74 എന്ന നിലയിലാണ് ഇന്ത്യ.

ടെസ്റ്റിന്റെ ആദ്യ ദിനമായ ഇന്നലെ വെളിച്ച കുറവും മഴയും കാരണം 11.5 ഓവര്‍ മാത്രമേ കളിക്കാനായുള്ളൂ. ഓപണ്‍മാരായ കെ.എല്‍ രാഹുല്‍ (പൂജ്യം), ശിഖര്‍ ധവാന്‍ (എട്ട്), നായകന്‍ വിരാട് കോഹ് ലി (പൂജ്യം) എന്നിവരെ ഒരു റണ്‍പോലും വഴങ്ങാതെ ശ്രീലങ്കന്‍ പേസ് ബൗളര്‍ സുരങ്ക ലക്മല്‍ പുറത്താക്കിയതോടെ ആദ്യദിനത്തില്‍ തന്നെ ലങ്ക മേല്‍ക്കൊഴ്മ നേടിയിരുന്നു.

chandrika: